റിയാദ്: അമേരിക്കയുടെ വിമാന വാഹിനിക്കപ്പല്‍ ഗള്‍ഫ് കടലിടുക്കില്‍ തിരിച്ചെത്തി. 2015ൽ ഇറാനും ആറ് വന്‍ രാഷ്ട്രങ ്ങളും തമ്മില്‍ ആണവ കരാര്‍ ഒപ്പുവെച്ച സന്ദര്‍ഭത്തില്‍ തിരിച്ചുപോയ കപ്പല്‍ കഴിഞ്ഞ ദിവസം വീണ്ടും ഗള്‍ഫ് കടലിടു ക്കില്‍ പ്രവേശിച്ചത് മേഖലയില്‍ ആശങ്കക്ക് കാരണമായി. ഹുര്‍മുസ് കടലിടുക്ക് അടക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയ സ ാഹചര്യത്തിലാണ് യു.എസ്.എസ് ജോന്‍ സ്റ്റീനിസ് എന്ന യുദ്ധക്കപ്പല്‍ തിരിച്ചെത്തിയതെന്ന് അന്താരാഷ്ട്ര, അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എണ്ണയുടെ മൂന്നിലൊന്നും വഹിച്ച് അന്താരാഷ്ട്ര വിപണിയിലേക്ക് കപ്പല്‍ സഞ്ചാരം നടത്തുന്ന കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ പ്രസിഡൻറ് ഹസന്‍ റൂഹാനി ഉള്‍പ്പെടെ ഉന്നതര്‍ ഭീഷണിപ്പെടുത്തിയിരുന്നു. വിമാന വാഹിനിക്കപ്പലിനോടൊപ്പം പരിചാരക കപ്പലുകളും ബോട്ടുകളും ഗള്‍ഫ് കടലിടുക്കില്‍ പ്രവേശിച്ചിട്ടുണ്ട്. വൈമാനികനില്ലാത്ത വിമാനം, മിസൈൽ എന്നീ പരീക്ഷണം കപ്പലില്‍ നടക്കുകയുണ്ടായി.
അയല്‍ ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ക്ക് അമേരിക്ക അതിെൻറ നീക്കത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം നല്‍കിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള ഗ്യാസ് പൈപ് ലൈനിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ ഇറാഖിന് അമേരിക്ക സമയപരിധി അനുവദിച്ചിട്ടുണ്ട്. ആദ്യം 45 ദിവസം അനുവദിച്ച സാവകാശം പിന്നീട് 90 ദിവസമായി നീട്ടി നല്‍കുകയായിരുന്നു. ഇറാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിെൻറയും ശിക്ഷാനടപടിയുടെയും ഭാഗമായാണ് പുതിയ നീക്കങ്ങള്‍ എന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.