ജിദ്ദ: യന്ത്രതകരാറിനെ തുടർന്ന് ജിദ്ദ പോർട്ടിനടുത്ത് നടുക്കടലിൽ കുടുങ്ങിക്കിടന്ന ഇറാൻ എണ്ണ കപ്പലിനെ സൗദി തീരദേശ സേന രക്ഷപ്പെടുത്തി. ജിദ്ദ ഇസ്ലാമിക് പോർട്ട് ടവറിൽ നിന്നാണ് സേർച്ച് ആൻഡ് റെസ്ക്യൂ കേന്ദ്രത്തിൽ കപ്പൽ കേടായ വിവരം ലഭിച്ചതെന്ന് സേന വക്താവ് പറഞ്ഞു. ‘ഹാപ്പിനസ് വൺ’ എന്ന കപ്പലിലെ കാപ്റ്റനാണ് എൻജിൻ തകരാറാണെന്നും കപ്പലിെൻറ നിയന്ത്രണം നഷ്ടപ്പെേട്ടക്കുമെന്നും പറഞ്ഞ് സഹായം അഭ്യർഥിച്ച് വിളിച്ചത്. ഇറാെൻറ എണ്ണ കപ്പലാണെന്നും 26 നാവികരുണ്ടെന്നും 24 പേർ ഇറാനികളും രണ്ട് പേർ ബംഗ്ലാദേശികളുമാണെന്നും തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ജിദ്ദ തുറമുഖത്തിന് തെക്ക് പടിഞ്ഞാറ് ദിശയിലായി 70 നോട്ടിക്കൽ മെൽ ദൂരത്തായിരുന്നു കപ്പൽ കിടന്നത്. ഉടൻ തന്നെ അടിയന്തര സഹായം എത്തിക്കാനും രക്ഷാപ്രവർത്തനം നടത്താനുമുള്ള നടപടികൾ ആരംഭിച്ചു.
തീരദേശസേനയുെട കപ്പലുകൾ, പോർട്ട് അതോറിറ്റി, സൗദി അരാംകോ കമ്പനി, മറൈൻ കമ്പനി എന്നിവരുമായി ചേർന്ന് കപ്പലിനെയും അതിലുളളവരെയും രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി. കപ്പൽ നിൽക്കുന്ന പ്രദേശത്ത് യാതൊരുവിധ പരിസ്ഥിതി, മലിനീകരണ പ്രശ്നങ്ങളുമില്ലെന്ന് ഉറപ്പുവരുത്താൻ സുരക്ഷാവിമാനത്തെ അയച്ചു. ഇതിനിടയിൽ ഇറാൻ സംഘത്തിൽ നിന്നുളള സഹായ അഭ്യർഥന െഎക്യരാഷ്ട്ര സഭയിലെ സൗദി സ്ഥിരാംഗ സമിതി വഴി ഒൗപചാരികമായി ലഭിക്കുകയും ചെയ്തിരുന്നു. കപ്പൽ ജീവനക്കാരെ രക്ഷിക്കാനുള്ള തീവ്രയത്നമാണ് നടത്തിയത്. അവർക്കാവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും എത്തിച്ചു. സൗദി സർക്കാറിെൻറ നിർദേശം അനുസരിച്ചാണ് രക്ഷാപ്രവർത്തന നടപടികൾ കൈക്കൊണ്ടതെന്നും ഇത് രാജ്യത്തിെൻറ മാനുഷികനിലപാടാണെന്നും വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.