ജിദ്ദ: ആഫ്രിക്കൻ തീരങ്ങളിൽ വിന്യസിക്കാനുള്ള ഇന്ത്യൻ യുദ്ധക്കപ്പലുകൾ ജിദ്ദ ഇസ്ലാമിക് പോർട്ടിൽ എത്തി. െഎ.എൻ.എസ് മുംബൈ, െഎ.എൻ.എസ് തൃശൂൽ, െഎ.എൻ.എസ് ആദിത്യ എന്നീ കപ്പലുകളാണ് ചൊവ്വാഴ്ച ജിദ്ദയുടെ തീരത്തണഞ്ഞത്. മൂന്ന് ദിവസം കഴിഞ്ഞാണ് ഇവ ജിദ്ദയിൽ നിന്ന് മടങ്ങുകയെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള നാവികബന്ധം ഉൗഷ്മളമാക്കുന്ന പരിപാടികൾ ഇതിെൻറ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. അഡ്മിറൽ ആർ ബി.പണ്ഡിറ്റിെൻറ നേതൃത്വത്തിലുളള നാവികസേനയാണ് കപ്പലിലുള്ളത്.
മിസൈലുകൾ തകർക്കാൻ ശേഷിയുള്ള ആയുധങ്ങൾ ഘടിപ്പിച്ച അത്യാധുനിക യുദ്ധക്കപ്പലുകളാണിവ. സൗദി നേവിയുടെ വിരുന്നിൽ ഇന്ത്യൻ സംഘം പെങ്കടുക്കും. ഇരുരാജ്യങ്ങൾക്കിടയിലെ പരസ്പര സഹകരണവും ബന്ധവും ശക്തമാക്കുന്നതിെൻറ ഭാഗമായാണ് യുദ്ധക്കപ്പലുകളടെ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.