റിയാദ്: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചതുർമാസ സംഘടന ശാക്തീകരണ കാമ്പയിൻ ‘ഒരുക്കം23’െൻറ ഭാഗമായി സെൻട്രൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും ഏരിയ കമ്മിറ്റി പ്രധാന ഭാരവാഹികൾക്കും വേണ്ടി ‘ലീഡേഴ്സ് മീറ്റ്’ നടത്തി. ബത്ഹ സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ ഫൈസി ചുങ്കത്തറ അധ്യക്ഷത വഹിച്ചു.
ദഅവ സെൽ ചെയർമാൻ ബഷീർ ഫൈസി ചെരക്കപ്പറമ്പ് പ്രാർഥന നിർവഹിച്ചു. മലപ്പുറം മണ്ഡലം എം.എൽ.എ ഉബൈദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മറ്റ് സംഘടനകൾക്ക് മാതൃകയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു.
കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് വേങ്ങര ആമുഖഭാഷണം നടത്തി. ക്യാമ്പിന്റെ ആദ്യ സെഷനിൽ ‘സംഘടന പ്രവർത്തനത്തിന്റെ ആത്മീയ വശം’ എന്ന വിഷയത്തിൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സലീം വാഫി മുത്തേടം ക്ലാസ് നിയന്ത്രിച്ചു.
എസ്.ഐ.സിയുടെ വിവിധ ഏരിയകളെ പ്രത്യേക സോണുകളിൽ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കാര്യങ്ങൾ വിശദീകരിച്ചും രണ്ടാം സെഷനിലെ ‘സംഘടന, സംഘാടനം’ എന്ന വിഷയത്തെ അധികരിച്ചു ക്ലാസെടുത്തും കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ഷാഫി തുവ്വൂർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി പുറത്തിറക്കുന്ന പുതുവർഷ കലണ്ടർ പരിപാടിയിൽ പ്രകാശനം ചെയ്തു.
കമ്മിറ്റി ചെയർമാൻ സൈതലവി ഫൈസി പനങ്ങാങ്ങര, ട്രഷറർ അബൂബക്കർ ഫൈസി വെള്ളില എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ ഉമർ ഫൈസി ചെരക്കപ്പറമ്പ്, നൗഷാദലി ഹുദവി, ആബിദ് കൂമണ്ണ, അബ്ദുൽ ഗഫൂർ ചുങ്കത്തറ, ജുനൈദ് മാവൂർ, അസൈനാർ, നവാസ്, മുജീബ് റഹ്മാൻ തുടങ്ങിയവർ നിയന്ത്രിച്ചു. ജോയിൻറ് സെക്രട്ടറി ഷിഫ്നാസ് സ്വാഗതവും കമ്മിറ്റി ഉന്നതാധികാര സമിതി അംഗം ആരിഫ് ബാഖവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.