എ​സ്.​ഐ.​സി ത്വാ​ഇ​ഫ് ശി​ഹാ​ർ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മ​ജ്‌​ലി​സു​ന്നൂ​ർ വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ പ​രി​പാ​ടി​യും

ശ​രീ​ഫ് ഫൈ​സി ക​രു​വാ​ര​കു​ണ്ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

എസ്.ഐ.സി ത്വാഇഫ് ശിഹാർ ഏരിയ മജ്‍ലിസുന്നൂർ വാർഷികം

ത്വാഇഫ്: സമസ്ത ഇസ്‍ലാമിക് സെൻറർ (എസ്.ഐ.സി) ത്വാഇഫ് ശിഹാർ ഏരിയ കമ്മിറ്റി മജ്‌ലിസുന്നൂർ വാർഷികവും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ എന്നിവരുടെ അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. എസ്.ഐ.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശരീഫ് ഫൈസി കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്‌തു. ത്വാഇഫ് ശിഹാർ ഏരിയ കമ്മിറ്റി പ്രസിഡന്റ് സ്വാലിഹ് ഫൈസി കൂടത്തായ് അധ്യക്ഷത വഹിച്ചു. ശാഫി ദാരിമി പാങ്ങ് മുഖ്യപ്രഭാഷണവും മജ്‍ലിസുന്നൂറിന് നേതൃത്വവും നൽകി. എസ്.ഐ.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ബശീർ താനൂർ, സെക്രട്ടറി അബ്ദുൽ അസീസ് റഹ്മാനി, സൈതലവി ഫൈസി, അക്ബർ ശഹനാസ് ഹുദവി, ശരീഫ് മണ്ണാർക്കാട്, സക്കീർ മങ്കട, സയൂഫ് കൊടുവള്ളി, അഷ്റഫ് താനാളൂർ, ഫൈസൽ ബാലുശ്ശേരി, അനസ്, മൂസ, ശിഹാബ്, അഷ്റഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി യാസർ കാരക്കുന്ന് സ്വാഗതവും ട്രഷറർ അബ്ദുൽ ഹമീദ് പെരുവള്ളൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - SIC Twaif Shihar Area Majlisunnoor Annual

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.