ദ​മ്മാം ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ പ​ഠ​ന സം​ഗ​മ​ത്തി​ൽ യൂ​നി​ഫോം സി​വി​ൽ കോ​ഡ് എ​ന്ന വി​ഷ​യ​ത്തി​ൽ എ​ൻ.​വി. മു​ഹ​മ്മ​ദ് സാ​ലിം അ​രീ​ക്കോ​ട് സം​സാ​രി​ക്കു​ന്നു

ഏക സിവിൽകോഡ് മൗലികാവകാശങ്ങളോടുള്ള വെല്ലുവിളി -ഇന്ത്യൻ ഇസ്ലാഹി സെന്‍റർ

ദമ്മാം: ഇന്ത്യയിൽ ചില സ്ഥാപിത താൽപര്യക്കാർ ഉയർത്തിക്കൊണ്ടു വരുന്ന ഏക സിവിൽകോഡ് വാദം രാജ്യത്തെ മഹത്തായ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെന്‍റർ പഠന സംഗമം അഭിപ്രായപ്പെട്ടു. വ്യത്യസ്ത ജാതിമത സംസ്കാരങ്ങൾ ഒന്നിച്ചുജീവിക്കുന്ന ബഹുസ്വര രാജ്യത്ത് ഏക സിവിൽ കോഡ് എന്ന പദം തന്നെ ഭാഷാപരമായി യോജിക്കുന്ന ഒന്നല്ല.

രാജ്യത്തിന്‍റെ ബഹുസ്വരതക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെയും എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന മഹത്തായ ഭരണഘടനയെ സംരക്ഷിക്കാനും മതേതര ഐക്യം ഉണ്ടാകണമെന്നും വിഷയത്തെ അധികരിച്ച് സംസാരിച്ച എൻ.വി. മുഹമ്മദ് സാലിം അരീക്കോട് വ്യക്തമാക്കി.

വിവിധ മത വിശ്വാസികൾക്കും മതരഹിതർക്കും അവരുടെ വിശ്വാസാനുഷ്ഠാനങ്ങൾക്ക് പരിഗണന നൽകുന്ന വ്യക്തി നിയമങ്ങൾ ശക്തമായി രാജ്യത്ത് നിലനിൽക്കെ ഏക സിൽവിൽകോഡ് വാദം രാജ്യത്തിന് ആപത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി ഫൈസൽ കൈതയിൽ സ്വാഗതവും നൗഷാദ് ഖാസിം തൊളിക്കോട് നന്ദിയും പറഞ്ഞു.

Tags:    
News Summary - Single Civil Code Challenge to Fundamental Rights -Indian Reforms Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.