ജിദ്ദ: വിദേശ ടൂറിസ്റ്റുകളെ ശല്യം ചെയ്ത ആറ് പൗരന്മാരെ പിടികൂടിയതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. റിയാദിലെ ഒരു ഡിസ്ട്രിക്റ്റിലാണ് സംഭവം. ടൂറിസ്റ്റുകൾ സഞ്ചരിച്ച വാഹനത്തിനു ചുറ്റും ഇവർ ഒരുമിച്ചുകൂടുകയും വാക്കാലും ആംഗ്യത്തിലും ശല്യം ചെയ്യുകയുമായിരുന്നു. സംഘത്തിലൊരാൾ ടൂറിസ്റ്റുകളുടെ വാഹനത്തെ ഇടിക്കുകയും സ്ഥലത്ത് നിന്ന് ഒാടി രക്ഷപ്പെടുകയും ചെയ്തു.
പിടിയിലായ പ്രതികളെ കർശനമായ അന്വേഷണ നടപടികൾക്ക് വിധേയമാക്കി. ചെയ്ത കുറ്റകൃത്യങ്ങൾ അവർ ഏറ്റുപറഞ്ഞു. കോടതിയിൽ ഹാജറാക്കുന്നതുവരെ കസ്റ്റഡിയിൽ വെച്ചിരിക്കയാണ്. ഇത്തരം പെരുമാറ്റങ്ങൾ ഗുരുതരവും ശിക്ഷ ആവശ്യമുള്ള കുറ്റകൃത്യങ്ങളായാണ് കണക്കാക്കപ്പെടുന്നതെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. സ്ത്രീ പീഡന കുറ്റകൃത്യം, നമ്പർ പ്ലേറ്റുകളില്ലാത്ത വാഹനമുപയോഗിച്ച് മനപൂർവം വാഹനം കൊണ്ട് ഇടിച്ച കുറ്റം, സംഭവ സ്ഥലത്ത് നിന്ന് ഒാടിയപോകൽ, ധാർമിക ലംഘനത്തിലേക്ക് നയിക്കുന്ന ഒത്തുചേരൽ എന്നിവയാണ് ഇവർക്കെതിരെയുള്ള കുറ്റം. ഇവ പത്ത് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.