മാലിന്യ നിക്ഷേപത്തിന്​ സ്ഥാപിച്ച സ്മാര്‍ട്ട് കണ്ടെയ്​നർ

മാലിന്യ നിക്ഷേപത്തിന്​ ദമ്മാമില്‍ സ്മാര്‍ട്ട് കണ്ടെയ്​നറുകള്‍

ദമ്മാം: മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിതിന്​ ദമ്മാമില്‍ സൗരോർജത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സമാര്‍ട്ട് കണ്ടെയ്​നറുകള്‍ സ്ഥാപിച്ചുതുടങ്ങി. 1700 ലിറ്റര്‍ ശേഷിയുള്ള കണ്ടെയ്​നറുകളുടെ പ്രധാന ഭാഗം ഭൂമിക്കടിയിലാണ്.മാലിന്യം നിക്ഷേപിക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി തന്നെ ബോക്‌സ് തുറക്കും. നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ കണ്ടെയ്​നറിനകത്തുള്ള ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന പ്രത്യേക ഉപകരണം വഴി ദിവസത്തില്‍ എട്ടുതവണ പൊടികളാക്കി മാറ്റും. കാല്‍നടക്കാര്‍ക്കും മറ്റും തിരിച്ചറിയുന്നതിന്നായി കണ്ടെയ്​നറിന്​ ചുറ്റും ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സാധാരണ കണ്ടെയ്​നറുകള്‍ വീക്ഷിക്കുമ്പോള്‍ ആളുകളുകള്‍ക്കുണ്ടാവുന്ന വൈമനസ്യം ഹിഡണ്‍ സ്മാര്‍ട്ട് കണ്ടെയ്​നര്‍ എന്ന പേരിലുള്ള പുതിയതരം മാലിന്യ ബോക്‌സുകള്‍ കാണുമ്പോള്‍ ഉണ്ടാവി​െല്ലന്ന് ദമ്മാം ബലദിയ മേധാവി എന്‍ജി.അബ്​ദുല്ല അല്‍ഷംരി പറഞ്ഞു. ഒരു ദിവസത്തെ സൗരോര്‍ജംകൊണ്ട് തന്നെ 30 ദിവസം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന്​ അദ്ദേഹം വ്യക്തമാക്കി.പാരിസ്ഥിതിക സംരക്ഷണത്തിന്​ ഏറെ സഹായകമായ പുതിയ സ്മാര്‍ട്ട് മാലിന്യ ബോക്‌സ് ദമ്മാമി​െൻറ പ്രാധാന ഭാഗങ്ങളിലെല്ലാം ഉടന്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മാലിന്യമുക്തവും ആരോഗ്യ സുന്ദരവുമായ സാമൂഹിക ചുറ്റുപാടുകൾ രൂപപ്പെടുത്തുന്നതി​െൻറ ഭാഗമായാണ്​ പുതിയ കണ്ടെയ്​നറുകൾ സ്ഥാപിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.