നാളെ മുതൽ ഇരുഹറമുകളിലും തീർഥാടകർക്കും സന്ദർശകർക്കും സാമൂഹിക അകലം നിർബന്ധമാക്കി

ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറമിലും മദീന മസ്ജിദുന്നബവിയിലും പ്രവേശിക്കുന്ന തീർഥാടകർക്കും സന്ദർശകർക്കും സാമൂഹിക അകലം പാലിക്കൽ പുനഃസ്ഥാപിച്ചതായി ഇരു ഹറം കാര്യാലയ വകുപ്പ് അറിയിച്ചു. നാളെ രാവിലെ ഏഴ് മുതൽ നിയമം പ്രാബല്യത്തിൽ വരും.

തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം. പ്രാർഥന നടത്തുമ്പോഴും ത്വവാഫിലും സഅയിലുമെല്ലാം ആരാധകർക്കിടയിൽ ശാരീരിക അകലം പാലിക്കൽ നിർബന്ധമാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, നേരത്തെ കിട്ടിയ അനുമതി പത്രം അനുസരിച്ചു മാത്രം പള്ളിയിൽ പ്രവേശിക്കൽ, ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കൽ എന്നിവ ഇരുഹറമിലും പ്രവേശിക്കുന്ന സന്ദർശകർക്കും തൊഴിലാളികൾക്കുമെല്ലാം ബാധകമാണെന്നും വകുപ്പ് അറിയിച്ചു.

രാജ്യത്തെ എല്ലാ പള്ളികളിലും പ്രവേശിക്കുമ്പോൾ മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണെന്ന് മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ ശൈഖും അറിയിച്ചു.

Tags:    
News Summary - social distance will be mandatory for pilgrims and visitors in both Haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.