ദമ്മാം: ഇന്ത്യൻ സോഷ്യൽ ഫോറം നാഷനൽ മെംബർഷിപ് കാമ്പയിന് കിഴക്കൻ പ്രവിശ്യയിൽ സമാപനം.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷെരീഫ് അദ്ദൂർ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻറ് അഷ്റഫ് മൊറയൂർ ഉദ്ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡന്റ് നസ്റുൽ ഇസ്ലാം ചൗധരി മുഖ്യപ്രഭാഷണം നടത്തി.
ഫോറത്തിൽ അംഗത്വമെടുത്ത ഡോ. മുഹമ്മദ് മഹ്മൂദ് റഹ്മാൻ ഗുൽബർഗ, അബ്ദുൽ ഹമീദ് കേരള, സഈദ് ഇബ്രാഹിം തെലങ്കാന, ഇമ്രാൻ ബംഗളൂരു, ആസിഫ് ബൊളാർ മംഗളൂരു, അൽത്വാഫ് പാഷ ബംഗളൂരു, അനീസ് പട്ടേൽ മുംബൈ, അബ്ദുൽ ഹമീദ് മഞ്ചേശ്വരം, സലാഹുദ്ദീൻ തിരുവനന്തപുരം എന്നിവരെ അഷ്റഫ് മൊറയൂർ അനുമോദിച്ചു.
ദേശീയ ജനറൽ സെക്രട്ടറി അഷ്റഫ് പുത്തൂർ, സെക്രട്ടറി ഇ.എം. അബ്ദുല്ല, ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അലി കോയ, കർണാടക ജുബൈൽ സംസ്ഥാന പ്രസിഡന്റ് നസീർ തുമ്പേ, ദമ്മാം കർണാടക സംസ്ഥാന പ്രസിഡന്റ് മീരജ് അഹമ്മദ്, കേരള ജുബൈൽ സംസ്ഥാന പ്രസിഡന്റ് കുഞ്ഞിക്കോയ, ഡൽഹി സംസ്ഥാന ജനറൽ സെക്രട്ടറി ഫഹീമുദ്ദീൻ, തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് റൂഹുൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു. അനീസ് അഹമ്മദ് സ്വാഗതവും സുലൈമാൻ നന്ദിയും പറഞ്ഞു. ഫഹീമുദ്ദീൻ, പി.കെ. മൻസൂർ എടക്കാട് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.