ജീസാൻ: കേരള സർക്കാർ പ്രഖ്യാപിച്ച ബജറ്റ് സാധാരണ ജനങ്ങളുടെ ജീവിതത്തെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതാണെന്ന് പ്രവാസി വെൽഫെയർ ജീസാൻ ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ബജറ്റിലെ സാമൂഹിക അസമത്വം പരിഹരിക്കാൻ സർക്കാർ തയാറാകണമെന്ന് യോഗം കേരള സർക്കാറിനോട് അഭ്യർഥിച്ചു. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് അനുവദിച്ച 25 കോടി രൂപ അപര്യാപ്തമാണ്.
പ്രവാസി സാന്ത്വനം പദ്ധതിക്ക് 33 കോടി അനുവദിച്ച നടപടിയെ യോഗം സ്വാഗതം ചെയ്തു. പ്രവാസി വെൽഫെയർ ജീസാൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. മുൻ മേഖല പ്രസിഡന്റ് മുഹമ്മദ് ഇസ്മായിൽ മാനു തെരഞ്ഞെടുപ്പ് നടപടികൾക്കു നേതൃത്വം നൽകി. നബ്ഹാൻ മുഹമ്മദ് നന്ദി പറഞ്ഞു. ഭാരവാഹികൾ: നബ്ഹാൻ മുഹമ്മദ് (പ്രസി.), നൗഷാദ് വാഴക്കാട് (ജന. സെക്ര.), ഡോ. ദുർഗ മുരളി (വൈസ് പ്രസി.), ആശിഫ (ജോയി. സെക്ര.), സഫീർ മുഹമ്മദ് (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.