സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തി; സൗദിയിൽ മലയാളി എഞ്ചിനീയർക്ക് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും

ദമ്മാം: സൗദിയില്‍ സാമൂഹിക മാധ്യമം വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മലയാളി യുവ എഞ്ചിനീയർക്ക് അഞ്ചു വര ്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും . നാല് മാസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരായ കിഴക്കൻ പ്രവിശ്യയിൽ കോടതി വിധി. സൗദിയിലെ നിയമ വ്യവസ്ഥക്കെതിരെയും മുഹമ്മദ് നബിക്കെതിരെയും ട്വിറ്ററിലൂടെ മോശം പരാമർശം നടത്തി എന്നാണ് കേസ്.

ഒരു യൂറോപ്യൻ വനിതയുമായി ട്വിറ്ററിൽ ആശയ വിനിമയം നടത്തിയതിനെ തുടർന്ന് ദമ്മാമിലെ ദഹ്റാൻ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. സൗദി അരാംകോയിലെ കോൺട്രാക്റ്റിങ് കമ്പനിയിൽ പ്ലാനിങ് എഞ്ചിനീയറാണ് വിഷ്ണു. നേരത്തെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള അറിയിപ്പിനെ തുടർന്ന് ദമ്മാമിലെ മലയാളി സാമൂഹിക പ്രവർത്തകരായ മഞജു മണിക്കുട്ടൻ, സകീർ ഹുസൈൻ എന്നിവർ വിഷ്ണുവി​​​െൻറ കേസിൽ ഇടപെട്ടിരുന്നു. സൗദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ പുതുക്കി നിശ്ചയിച്ചത് അടുത്തിടെയാണ്. ഇതു പ്രകാരം സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തുന്നത് സൗദിയിൽ ഗുരുതര കുറ്റമാണ്.

രാജ്യത്തെ മതപരവും പൊതുധാർമികവുമായ മൂല്യങ്ങളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും ജനങ്ങളിൽ പ്രകോപനം സൃഷ്ടിക്കുന്നതും ദുഷ്ടലാക്കുള്ളതുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും വിലക്കിക്കൊണ്ടാണ് ഉത്തരവ് വന്നത് രണ്ടാഴ്ച മുമ്പാണ്. അഞ്ചുവർഷം വരെ തടവും മൂന്ന് ദശലക്ഷം റിയാൽ പിഴയും ലഭിക്കുന്ന ഗുരുതര കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഫോർവേഡ് ചെയ്തുകിട്ടുന്നത് പങ്കുവെച്ചാലും കുറ്റകരമാകും. നിയമം പ്രാബല്യത്തിൽ വന്നശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന് ഇൗ വകുപ്പിൽ ശിക്ഷ ലഭിക്കുന്നത്.

Tags:    
News Summary - Social Media Defamation Saudi-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.