അൽഖോബാറിൽ നിര്യാതനായ കപ്പൂർ സൈഫുദ്ദീ​െൻറ കുടുംബത്തിന് ആറുലക്ഷം രൂപയുടെ സൗദി കെ.എം.സി.സി സുരക്ഷപദ്ധതി ആനുകൂല്യം വാർഡ്​ അംഗം ഹാജറുമ്മ, കെ.പി.എ മജീദിൽനിന്ന്​ ഏറ്റുവാങ്ങുന്നു

സാമൂഹിക സുരക്ഷ പദ്ധതി പ്രവാസി കുടുംബങ്ങൾക്ക് അത്താണി –കെ.പി.എ. മജീദ്

അൽഖോബാർ: പ്രവാസികളുടെയും അവരുടെ നാട്ടിലെ കുടുംബങ്ങളുടെയും ക്ഷേമകാര്യങ്ങളിൽ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ നിസ്സഹായരായി നിൽക്കുമ്പോൾ സൗദിയിലെ ജനകീയ പ്രവാസി കൂട്ടായ്മയായ കെ.എം.സി.സി നടത്തുന്ന സാമൂഹിക സുരക്ഷ പദ്ധതി പ്രവാസി കുടുംബങ്ങൾക്ക് അത്താണിയാണെന്ന് മുസ്​ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ ജൂലൈയിൽ അൽഖോബാർ അക്റബിയയിൽ ഹൃദയാഘാതംമൂലം നിര്യാതനായ അങ്ങാടിപ്പുറം സ്വദേശി കപ്പൂർ സൈഫുദ്ദീ​െൻറ കുടുംബത്തിന് സാമൂഹിക സുരക്ഷ പദ്ധതിയിൽ നിന്നുള്ള മരണാനന്തര ആനുകൂല്യം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

ആറുലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് വേണ്ടി പുത്തനങ്ങാടി പള്ളിപ്പടി വാർഡ്​ അംഗം ഹാജറുമ്മ, കെ.പി.എ. മജീദിൽ നിന്ന്​ ഏറ്റുവാങ്ങി. അൽഖോബാർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ്​ ഒ.പി. ഹബീബ്, ഏരിയ കമ്മിറ്റി പ്രസിഡൻറ്​ ഇസ്മാഇൗൽ പുള്ളാട്ട്, മുഹമ്മദ് റസൽ ചുണ്ടക്കാടൻ, ഹാരിസ് കളത്തിൽ, അബുതാഹിർ തങ്ങൾ, ആഷിക് പാതാരി, ശിഹാബ് ചോലയിൽ, കെ.ടി. അബു, നാസർ കുന്നത്ത് പറമ്പിൽ, സി.ടി. ഉസ്മാൻ, വാപ്പുട്ടി ആശാരിപ്പടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.