ജിദ്ദ: ലക്ഷദ്വീപിലെ സംസ്കാരത്തെയും പാരമ്പര്യത്തെയും നശിപ്പിച്ചു വികസനത്തിെൻറ പേരു പറഞ്ഞു മോദി സർക്കാർ നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ ദ്വീപ് നിവാസികൾ നടത്തുന്ന നിലനിൽപിനായുള്ള പോരാട്ടത്തിന് ഇന്ത്യൻ വെൽഫയർ അസോസിയേഷൻ ജിദ്ദ (ഐവ) സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഓരോ ദിവസവും കൊണ്ടു വരുന്ന നിയമങ്ങൾ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്കെതിരും ഫെഡറൽ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതുമാണ്. കേരള സംസ്കാരം ഉള്‍ക്കൊള്ളുന്ന ദ്വീപ് നിവാസികള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതോടൊപ്പം കൂട്ടായ നിയമപരമായ വ്യവഹാരങ്ങളിലൂടെ വിഷയം എല്ലാ ബന്ധപ്പെട്ടവരുടെയും ശ്രദ്ധയില്‍ വേണ്ട വിധത്തിൽ സമയബന്ധിതമായി കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അയിഷ സുൽത്താനക്ക് എതിരായ കേസ് പോലും ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. സലാഹ് കാരാടൻ അധ്യക്ഷതവഹിച്ചു.
ജരീർ വേങ്ങര, കരീം മഞ്ചേരി, ഷാനവാസ് വണ്ടൂർ, അബ്ദുൽ ജലീൽ, ലിയാഖത് കോട്ട, നഷ്രിഫ്, ഹനീഫ പാറക്കല്ലിൽ, ശൗഖത് കോട്ട, ഹാരിസ് മുണ്ടക്കൽ, എം.എ. കരീം, നൗഷാദ് ഓച്ചിറ, റസാഖ് തുടങ്ങിയവർ സംസാരിച്ചു.നാസർ ചാവക്കാട് സ്വാഗതവും അബ്ബാസ് ചെങ്ങാനി നന്ദിയും പറഞ്ഞു. എം.എ. ആർ നെല്ലിക്കാപറമ്പ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.