ഖമീസ് മുശൈത്: ദക്ഷിണ സൗദിയിലെ അസീർ മേഖലയിൽ നേരിയ ഭൂചലനം. ഖമീസ് മുശൈത്തിന് കിഴക്ക് ഭാഗത്താണ് ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്നോടെ ചെറിയ കമ്പനമുണ്ടായത്. ഖമീസ് മുശൈത് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകെലയാണ് സംഭവമെന്ന് ജിയോളജിക്കൽ സർവേ അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.45 ശക്തിയിലും ആറ് കിലോമീറ്റർ ആഴത്തിലുമാണ് ഭൂചലനനം രേഖപ്പെടുത്തിയിരിക്കുന്നതെന്നും സർവേ വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.