ജിദ്ദ: രാജ്യത്തെ മുഴുവൻ ബക്കാലകളിലും ഞായറാഴ്ച മുതൽ ഇലക്ട്രോണിക് പേയ്മെൻറ് (ഡിജിറ്റൽ പേയ്മെൻറ്) നിർബന്ധമാക്കി. നേരിട്ടുള്ള പണമിടപാട് കുറയ്ക്കുന്നതിനും ആരോഗ്യ സുരക്ഷിതത്വം പരിഗണിച്ചുമാണ് ഇത്. ബിനാമി ഇടപാടുകൾ ഇല്ലാതാക്കുന്നതിനും കൂടിയാണ് ബഖാലകളടക്കമുള്ള റീെട്ടയിൽ മേഖലകളിൽ ഇ പേയ്മെൻറ് സംവിധാനം ഏർപ്പെടുത്തുന്നത്.
നേരത്തെ ഘട്ടങ്ങളായി പല റീെട്ടയിൽ കച്ചവട മേഖകളിലും ഇ പേയ്മെൻറ് സംവിധാനം നിർബന്ധമാക്കിയിരുന്നു. സൗദി മോണിറ്ററി ഏജൻസി, വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇ പേയ്മെൻറ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.