റിയാദ്: കർഫ്യൂ സമയത്ത് പുറത്തിറങ്ങാൻ അനുവദിക്കുന്ന പാസ് ഇനി സൗദി അറേബ്യയിൽ എല്ലായിടത്തും ഒരേ രൂപത്തിൽ. ര ാജ്യത്തുടനീളം ഏകീകൃത പാസ് സംവിധാനം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മുതല്‍ പ്രാബല്യത്തിലാകും. നിലവില്‍ റിയാ ദ്, മക്ക, മദീന എന്നീ മേഖലകളില്‍ മാത്രമാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ മുദ്രയുള്ള ഏകീകൃത പാസ് സംവിധാനമുള്ളത്.
എന്നാൽ മറ്റ് ഭാഗങ്ങളിൽ അതത് വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും മാത്രം മുദ്ര പതിച്ചതും ചേംബര്‍ ഒാഫ് കോമേഴ്സ് അറ്റസ്റ്റ് ചെയ്തതുമായ പാസാണ് ഉള്ളത്. ഇത് ചൊവ്വാഴ്ച മുതല്‍ സ്വീകരിക്കില്ല. പുതിയ ഏകീകൃത പാസില്‍ ജോലി ചെയ്യുന്നത് ഏത് മന്ത്രാലയത്തിെൻറ പരിധിയിലാണോ, അവരുടേയും ആഭ്യന്തര മന്ത്രാലയത്തിെൻറയും ഒന്നിച്ചുള്ള മുദ്രകളാണുണ്ടാവുക. പാസില്ലാതെ വാഹനത്തില്‍ യാത്ര ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ പിടിക്കപ്പെട്ടാല്‍ 10,000 റിയാലാണ് പിഴ.
രണ്ടാം തവണ അത് ഇരട്ടിയാവുകയും മൂന്നാം തവണ ജയിൽ ശിക്ഷ ലഭിക്കുകയും ചെയ്യും. അത്യാവശ്യ ഭക്ഷണവസ്തുക്കളും മറ്റും വാങ്ങാനും ചികിത്സക്കും മാത്രമേ രാവിലെ ആറിനും ഉച്ചക്ക് ശേഷം മൂന്നിടും ഇടയിൽ പുറത്തിറങ്ങാൻ പാടുള്ളൂ. അതും താമസിക്കുന്ന സ്ഥലത്തിന് െതാട്ടടുത്തുള്ള സ്ഥലങ്ങളിൽ പോകാൻ വേണ്ടി മാത്രം. ആവശ്യ വസ്തുക്കൾ വാങ്ങിക്കഴിഞ്ഞാൽ വേഗം താമസകേന്ദ്രങ്ങളിൽ തിരിച്ചെത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.