ദമ്മാം: സൗദിയുടെ 90ാമത് ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി സൗദി കിഴക്കൻ പ്രവിശ്യയിലും വിപുലമായ ആഘോഷങ്ങൾക്ക് അരങ്ങൊരുങ്ങി. തെരുവുകൾ തോരണങ്ങളും പതാകകളും വർണശബളമായ വൈദ്യുതി ദീപാലങ്കാരങ്ങളുംകൊണ്ട് നിറഞ്ഞുകഴിഞ്ഞു.കടലോരങ്ങളും പാർക്കുകളും വൃത്തിയാക്കുകയും പൂക്കൾ നിറഞ്ഞ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്യുന്ന ജോലികൾ പൂർത്തിയായി. സൗദി പതാകകളും ഭരണാധികാരികളുെട ചിത്രങ്ങൾ അടങ്ങുന്ന തൊപ്പികളും ചെറിയ വർണ തോരണങ്ങളും വിൽക്കുന്ന കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മിക്ക വാഹനങ്ങിലും ചെറിയ സൗദി പതാകകൾ ഇടം പിടിച്ചുകഴിഞ്ഞു. ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് ഒാഫ് വേൾഡ് കൽചറൽ (ഇത്ര) കേന്ദ്രീകരിച്ചാണ് ഇത്തവണ ദേശീയ ദിനാഘോഷ പരിപാടികളിൽ അധികവും ആസൂത്രണം ചെയ്തിട്ടുള്ളത്.
പുതിയ തലമുറയിൽ ദേശീയ ബോധം വർധിപ്പിക്കുകയും പാരമ്പര്യ സംസ്കാരങ്ങെള ഒാർമിപ്പിക്കുകയും ചെയ്യുന്ന ആഘോഷ പരിപാടികളാണ് മിക്കതും. കലാസാംസ്കാരിക പ്രവർത്തകർ രാജ്യത്തിെൻറ വിലപിടിച്ച സ്വത്താണ് എന്ന സന്ദേശവും പരിപാടികളിൽ പ്രതിഫലിപ്പിക്കുന്നുണ്ട്. പ്രദർശനങ്ങൾ, കുടുംബസംഗമങ്ങൾ, കാവ്യസന്ധ്യ, പാരമ്പര്യ നൃത്തങ്ങൾ, ഗാനമേള, കുട്ടികൾക്ക് മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഇത്രയിൽ ഒരുക്കിയിട്ടുള്ളത്. പരിപാടിയിലേക്കുള്ള ക്ഷണക്കത്തിന് വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ. സൗദിയുടെ ഭൂപ്രകൃതിയേയും കാലപ്പഴക്കത്തേയും വൈവിധ്യങ്ങളേയും ഒപ്പം സംസ്കാരിക വളർച്ചയേയും വെളിപ്പെടുത്തുന്ന വിപുലമായ പ്രദർശനമാണ് ഇത്രയിലെ പ്രധാന പരിപാടി. ദേശീയദിനമായ ബുധനാഴ്ച വൈകീട്ട് പ്രശസ്ത സൗദി കവി അബ്ദുൽ ലത്വീഫ് ബിൻ മുസ്തഫയുടെ നേതൃത്വത്തിൽ കാവ്യസന്ധ്യ അരങ്ങേറും. യുവകവികളും അണിചേരും. യുവഗായകർ പെങ്കടുക്കുന്ന ഗാനമേളയും അരങ്ങേറും.
അൽഫറാബി ബാൻറാണ് ഇതിന് നേതൃത്വം നൽകുന്നത്. രണ്ട് സെക്ഷനുകളായിട്ടാണ് പരിപാടികൾ നടക്കുന്നത്. ആദ്യ സെക്ഷൻ വൈകീട്ട് നാലിന് ആരംഭിച്ച് 7.30ന് അവസാനിക്കും. തുടർന്ന് 8.30ന് തുടങ്ങുന്ന രണ്ടാമത്തെ സെക്ഷൻ രാത്രി 12 വരെ നീണ്ടുനിൽക്കും.ഇത്രയുടെ നേതൃത്വത്തിൽ നടക്കുന്ന 'ദ മാർക്കറ്റ്' മറ്റൊരു വ്യത്യസ്തമായ പരിപാടിയാണ്. അൽഉൗലയിൽനിന്നുള്ള കർഷകർ അവരുടെ കാർഷിക വിഭവങ്ങൾ പ്രദർശനത്തിനും വിൽപനക്കുമായി എത്തിക്കും. ആർട്ട് സോൺ, ൈലവ് മ്യൂസിക് പെർഫോമൻസ് എന്നിവയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.