ജിദ്ദ: ദേശീയദിനാഘോഷ ഭാഗമായി 'അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം' എന്ന പേരിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ജിദ്ദയിലെ ഈസ്റ്റ് ജിദ്ദ ജനറല്‍ ആശുപത്രി, കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി, മഹജര്‍ കിങ് അബ്ദുൽ അസീസ് ആശുപത്രി എന്നിവിടങ്ങളില്‍ നടന്നു. സുലൈമാനിയ ഈസ്റ്റ് ജിദ്ദ ജനറല്‍ ആശുപത്രിയിൽ ക്യാമ്പ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു.
ഈസ്റ്റ് ജിദ്ദ ജനറൽ ആശുപത്രി ബ്ലഡ് ബാങ്ക് ഇൻചാർജ് അബ്ദുൽ അസീസ് അൽ അഹ്മരി, ആശുപത്രി സ്റ്റാഫ് നഴ്സ് ഫ്രൻസി എന്നിവർ സംസാരിച്ചു. അബൂബക്കർ അരിമ്പ്ര സ്വാഗതവും അൻവർ ചേരങ്കയി നന്ദിയും പറഞ്ഞു.
നിസാം മമ്പാട്, ഇസ്മാഈൽ മുണ്ടകുളം, ഇസ്ഹാഖ് പൂണ്ടോളി, ബാവ, ശിഹാബ് താമരകുളം, നാസർ മച്ചിങ്ങൽ, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവർ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പിന് നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.