റിയാദ്: സൗദി ദേശീയ ദിനത്തിെൻറ ഭാഗമായി റിയാദിലെ അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ (ബോയ്സ് സെക്ഷൻ, ഗേൾസ് സെക്ഷൻ, പ്രൈമറി സെക്ഷൻ) പ്രത്യേക അസംബ്ലി നടത്തി. വിദ്യാർഥികളെ ബോധവത്കരിച്ചുകൊണ്ട് കോംപ്ലക്സ് മാനേജർ അബ്ദുലില്ലാഹ് അൽ മൊയ്ന, പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ് എന്നിവർ സംസാരിച്ചു.
പ്രൈമറി സെക്ഷൻ ആൻഡ് ഗേൾസ് സെക്ഷനിൽ ഹെഡ്മിസ്ട്രസ് നിക്കത് അഞ്ജും ബോയ്സ് സെക്ഷനിൽ ഹെഡ്മാസ്റ്റർ തൻവീർ സിദ്ദിഖി, കെ.ജി സെക്ഷനിൽ ഹെഡ്മിസ്ട്രസ് റിഹാന അംജാദ്, മുദീറ ഹാദിയ, പി.ആർ.ഒ. സെയ്നബ് തുടങ്ങിയവരും ദേശീയ ദിനത്തോടനുബന്ധിച്ചു കുട്ടികളെ അഭിസംബോധന ചെയ്തു.
എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, അഡ്മിൻ സൂപ്രണ്ട് റഹീന ലത്തീഫ് തുടങ്ങിയവരും അസംബ്ലിയിൽ പങ്കെടുത്തു. പ്രതിഭാശാലികളായ വിദ്യാർഥികളുടെ കലാപരിപാടികൾക്കാണ് ഏവരും സാക്ഷ്യംവഹിച്ചത്.
അറബിക് ഗ്രൂപ് ഡാൻസ്, സംഗീതം തുടങ്ങിയ കലാപരിപാടികൾ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. സൗദി അറേബ്യയുടെ ചരിത്രം, പാരമ്പര്യം, നേട്ടങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം അറിയാനും മനസ്സിലാക്കാനും പ്രത്യേക അസംബ്ലിയിലൂടെ കുട്ടികൾക്ക് കഴിഞ്ഞു. സൗദി ദേശീയ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക അസംബ്ലി വിദ്യാർഥികൾ സൗദി ദേശീയ ഗാനവും തുടർന്ന് ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചതോടെ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.