ജിദ്ദ: മദീനയിലെ കിങ് ഫൈസൽ സ്പെഷാലിറ്റി ആശുപത്രിയിലെ രോഗികൾക്ക് മസ്ജിദുന്നബവിയിൽ പ്രത്യേക നമസ്കാരസ്ഥലം ഒരുക്കി. മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് അനുവദിച്ചിരിക്കുന്നത്.
സ്ഥലത്തിന്റെ ഉദ്ഘാടനം മസ്ജിദുന്നബവി കാര്യാലയ അസിസ്റ്റൻറ് മേധാവി ഡോ. മുഹമ്മദ് ബിൻ അഹ്മദ് അൽഖുദൈരി, കിങ് ഫൈസൽ സ്പെഷാലിറ്റി ആശുപത്രി ഡയറക്ടർ ജനറൽ ഡോ. നിസാർ ഖലീഫ എന്നിവർ നിർവഹിച്ചു. കിങ് ഫൈസൽ സ്പെഷാലിറ്റി ആശുപത്രിയുമായി ഏകോപിപ്പിച്ചാണ് നമസ്കാരസ്ഥലവും ആവശ്യമായ പരവതാനികൾ, സംസം തുടങ്ങിയവയും സജ്ജീകരിച്ചിരിക്കുന്നതെന്ന് മസ്ജിദുന്നബവി സേവന വിഭാഗം അണ്ടർ സെക്രട്ടറി എൻജിനീയർ ഫൗസി ബിൻ അബ്ദുൽ ഖാദർ പറഞ്ഞു. രോഗികളെ സേവിക്കുന്നതിനും ആരാധനകൾ എളുപ്പത്തിൽ നിർവഹിക്കുന്നതിനുമാണ് ഇങ്ങനെയൊരു സൗകര്യമൊരുക്കിയതെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.