ജിദ്ദ: റമദാൻ മാസത്തിലെ ഉംറ തീർഥാടനം കൈകാര്യം ചെയ്യാൻ പ്രത്യേക സമിതി രൂപവത്കരിക്കാൻ മക്ക ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ ഖാലിദ് അൽ ഫൈസൽ നിർദേശിച്ചു. സമിതിയുടെ അധ്യക്ഷൻ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബൻദർ ആയിരിക്കും. മക്ക റീജൻ ഡെവലപ്മെൻറ് അതോറിറ്റി, മറ്റ് ബന്ധപ്പെട്ട ഭരണ സംവിധാനങ്ങൾ എന്നിവയിലെ പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാകും.
ഇൗ വർഷം മുഹറം മുതൽ ശവ്വാൽ പകുതി വരെ 67 ലക്ഷത്തിലേറെ ഉംറ തീർഥാടകർ എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 2,30,000 പേരുടെ വർധനവാണിത്. മൊത്തം 295 ലേറെ കമ്പനികളാണ് തീർഥാടകർക്ക് സേവനം നൽകിയത്. 10,000 സൗദി പൗരൻമാരും തീർഥാടകരെ സഹായിക്കാനെത്തി. ഇക്കൊല്ലം റമദാനിൽ മാത്രം 40 ദശലക്ഷം പേരെയാണ് മക്കയിൽ തയാറാക്കിയ പൊതുഗതാഗത സംവിധാനത്തിന് കീഴിലെ ബസ് സർവീസുകളിൽ മസ്ജിദുൽ ഹറാമിലെത്തിച്ചത്. കഴിഞ്ഞവർഷത്തേക്കാൾ 10 ശതമാനം വർധനവുണ്ട്. മക്ക കവാടത്തിലെ പാർക്കിങ് ഏരിയയിൽ 25 ലക്ഷം വാഹനങ്ങളെയാണ് സ്വീകരിച്ചത്. 2,000 ബസുകൾ തീർഥാടകരെ െകാണ്ടുപോകാൻ ഉപയോഗിച്ചു.
ഇൗ റമദാനിലെ സേവന പ്രവർത്തനങ്ങൾ സെൻട്രൽ ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം അവലോകനം ചെയ്തു. അൽഹറം ഹോസ്പിറ്റൽ, അൽഹിജ്റ മെഡിക്കൽ സെൻറർ, അൽസുലൈമാനിയ മെഡിക്കൽ സെൻറർ എന്നിവിടങ്ങളിൽ മക്ക ഹെൽത്ത് അഫയേഴ്സ് ഡയറക്ടറേറ്റ് 24 മണിക്കൂറും അടിയന്തിര സേവന സംവിധാനം ഒരുക്കിയിരുന്നു. മസ്ജിദുൽ ഹറാമിലേക്കുള്ള പാതകളിൽ സൗദി റെഡ്ക്രസൻറിെൻറ പ്രത്യേക സംഘങ്ങൾ സേവന നിരതരായിരുന്നു. പലയിടത്തും ശീതീകൃത മെഡിക്കൽ ടെൻറുകളും സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.