സ്​പൈസ് ജെറ്റ് ലഗേജ് പരിധി 25 കിലോയാക്കി കുറച്ചു

 ജിദ്ദ: സ്​പൈസ് ജെറ്റ് വിമാനത്തിൽ ലഗേജ് പരിധി 25 കിലോയാക്കി കുറച്ചു. വെള്ളിയാഴ്ച മുതൽ എടുക്കുന്ന ടിക്കറ്റുകൾക   ്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ 25 കിലോയായിരിക്കും അനുവദിക്കുക എന്ന്​ അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചക്ക് മുമ്പ് എടുത്ത ടിക്കറ്റുകൾക്ക് മുൻകാലങ്ങളിലുണ്ടായിരുന്ന 30 കിലോ അനുവദിക്കും. ഇനി എടുക്കുന്ന ടിക്കറ്റുകൾക്കാണ് പുതിയ വ്യവസ്​ഥ. ഏഴ്​ കിലോ ഹാൻഡ് ബാഗേജും അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    
News Summary - Spicejet luggage issue-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.