ജിദ്ദ: എഴുത്തിെൻറ കരുത്തും വായനയുടെ സമഗ്രതയും സാമൂഹിക നിർമിതിക്ക് അനിവര്യമെന്ന് കേരള നിയമസഭ സ്പീക്കര്‍ പി . ശ്രീരാമകൃഷ്ണന്‍. ജിദ്ദയിൽ സമീക്ഷ പി.ജി സ്മാരക പ്രതിമാസ വായനാപരിപാടിയുടെ ആറാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാര ിക്കുകയായിരുന്നു അദ്ദേഹം. സർഗാത്മക രചനകളിലൂടെ നവോത്ഥാനം സാധ്യമാക്കിയ പൂന്താനം തിരുമേനി അടക്കമുള്ള കവികളെയും അവരുടെ കൃതികളെയും അർഹിക്കുന്ന രീതിയിലുള്ള സമഗ്ര വായനക്ക് വിധേയമാക്കുകയും ചെയ്യുമ്പോഴാണ് കാലാതീതമായ മൂല്യങ്ങളിലൂന്നി സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റങ്ങൾ നടക്കുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ വായനക്കാരനും എഴുത്തുകാരനും ചിന്തകനുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ പേരിലുള്ള സമീക്ഷാ സാഹിത്യവേദി ആറു വര്‍ഷത്തിനകം ആയിരത്തോളം പുസ്തകങ്ങള്‍ ആസ്വാദന വിധേയമാക്കിയെന്നത് അദ്ഭുതകരമാണെന്നും പ്രവാസ ലോകത്ത് വായന മരിച്ചിട്ടില്ലെന്നതിന് തെളിവാണിതെന്നും ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഗോപിനാഥ് നെടുങ്ങാടി അധ്യക്ഷത വഹിച്ചു. ഡോ. ഇസ്മാഇൗല്‍ മരിതേരി, നവോദയ രക്ഷാധികാരി വി.കെ റഊഫ്, ഷിബു തിരുവനന്തപുരം, കിസ്മത്ത് മമ്പാട്, മുസാഫിര്‍ എന്നിവര്‍ സംസാരിച്ചു. സമീക്ഷയുടെ ഉപഹാരം ചടങ്ങില്‍ സ്പീക്കര്‍ക്ക് നൽകി. സേതുമാധവന്‍ മൂത്തേടത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.