സൗ​ദി ആ​ല​പ്പു​ഴ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (സ​വ) വാ​ർ​ഷി​ക പൊ​തു​യോ​ഗം ജി​ദ്ദ​യി​ൽ അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വ​ർ​ഗീ​യ​ത​ക്കും ല​ഹ​രി​ക്കു​മെ​തി​രാ​യ നി​ല​പാ​ട് കാ​ല​ഘ​ട്ട​ത്തി​​ന്‍റെ അ​നി​വാ​ര്യ​ത -സ​വ

ജി​ദ്ദ: ആ​ല​പ്പു​ഴ ജി​ല്ല നി​വാ​സി​ക​ളു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ സൗ​ദി ആ​ല​പ്പു​ഴ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (സ​വ) വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷ​ത്തെ മ​ലീ​മ​സ​മാ​ക്കു​ന്ന വ​ർ​ഗീ​യ​ത, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​ക​ൾ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടും ബോ​ധ​വ​ത്ക​ര​ണ​വും വ​ർ​ത്ത​മാ​ന കാ​ല​ത്തെ അ​നി​വാ​ര്യ​ത​യാ​യി ക​ണ​ക്കാ​ക്കി എ​ല്ലാ​വ​രും ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​

യ​പ്പെ​ട്ടു.

കാ​ൽ നൂ​റ്റാ​ണ്ടു കാ​ല​ത്തെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​നാ​ഥ സം​ര​ക്ഷ​ണം, നി​ർ​ധ​ന​ർ​ക്കു​ള്ള ഭ​വ​ന പ​ദ്ധ​തി, വി​വാ​ഹ സ​ഹാ​യം, വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, പ്ര​വാ​സി​ക​ൾ​ക്കു​ള്ള നി​യ​മ സ​ഹാ​യം, നി​രാ​ലം​ബ​ർ​ക്ക് ജീ​വി​തോ​പാ​ധി ന​ൽ​ക​ൽ, ഹ​ജ്ജ് വ​ള​ന്‍റി​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. വാ​ർ​ഷി​ക പൊ​തു​യോ​ഗം സ​വ മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ൽ​ഫെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ സ​ലാം മു​സ്ത​ഫ സം​ഘ​ട​ന​യെ പ​രി​ച​യ​പ്പെ​ടു​ത്തി.

'കാ​ൽ നൂ​റ്റാ​ണ്ടു​കാ​ലം സ​വ സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ ക​രു​ത​ലും കൈ​ത്താ​ങ്ങും' എ​ന്ന വി​ഷ​യ​ത്തി​ൽ ന​സീ​ർ വാ​വ​ക്കു​ഞ്ഞ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​വ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് രാ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പാ​നൂ​ർ സ്വാ​ഗ​ത​വും ഹാ​രി​സ് വാ​ഴ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​ഷ​റ​ർ സി​ദ്ദീ​ഖ് മ​ണ്ണ​ഞ്ചേ​രി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​ക്കീ​ർ ഹു​സ്സ​യി​ൻ ത​ങ്ങ​ൾ, ല​ത്തീ​ഫ് കാ​പ്പി​ൽ, ഷാ​ഫി മ​ജീ​ദ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ജ​ലീ​ൽ പാ​നൂ​ർ, റ​സ്സ​ൽ ആ​ല​പ്പു​ഴ, നി​സാ​ർ കാ​യം​കു​ളം, നാ​സ​ർ വേ​ല​ഞ്ചി​റ, ഷാ​ൻ പാ​നൂ​ർ, എ​ന്നി​വ​ർ നേ​തൃ​ത്വം

ന​ൽ​കി.

ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് രാ​ജ (പ്ര​സി.), ന​സീ​ർ വാ​വ​ക്കു​ഞ്ഞ് (ര​ക്ഷാ​ധി​കാ​രി), നൗ​ഷാ​ദ് പാ​നൂ​ർ (ജ​ന. സെ​ക്ര​ട്ട​റി), സി​ദ്ദീ​ഖ് മ​ണ്ണ​ഞ്ചേ​രി (ട്ര​ഷ), അ​ബ്ദു​ൽ സ​ലാം മു​സ്ത​ഫ (വെ​ൽ​ഫെ​യ​ർ ക​ൺ), ജ​മാ​ൽ ല​ബ്ബ (വൈ​സ് പ്ര​സി.), സ​ഫീ​ദ് മ​ണ്ണ​ഞ്ചേ​രി (നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ), അ​ബ്​​ദു​സ്സ​ലാം മ​റാ​യി, ഇ​ർ​ഷാ​ദ് ആ​റാ​ട്ടു​പു​ഴ, ഷാ​ഫി പു​ന്ന​പ്ര, അ​ബ്​​ദു​ൽ ക​രീം അ​ൽ മ​ജാ​ൽ, ഷ​മീ​ർ മു​ട്ടം (സെ​ക്ര​ട്ട​റി), ശു​ഐ​ബ് അ​ബ്​​ദു​സ്സ​ലാം, അ​ലി നി​സാ​ർ (ഐ​ടി) എ​ന്നി​വ​രെ​യും 17 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി​യെ​യും അ​ബ്​​ദു​ല്ല​ത്തീ​ഫ് മ​ക്ക, നി​സാ​ർ താ​ഴ്ച​യി​ൽ എ​ന്നി​വ​രെ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യും

തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Stand against casteism and drug addiction is inevitability of time -Sava

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.