ദുബൈ: മോഷ്ടിച്ച ഡെലിവറി ബൈക്ക് തീവെച്ചു നശിപ്പിച്ച കേസിൽ പിടിയിലായ 17കാരനെ ദുബൈയിലെ ജുവനൈൽ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ദുബൈ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കുറ്റകൃത്യത്തിന് കൂട്ടുനിന്ന മറ്റൊരു കുട്ടിയെ കുട്ടികളുടെ കേസുകൾ കൈകാര്യംചെയ്യുന്ന കോടതിയുടെ പരിഗണനക്കു വിട്ടു.
ദുബൈയിലെ ഒരു റസ്റ്റാറന്റിനു സമീപം നിർത്തിയിട്ട ബൈക്കാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് ഓടിച്ചുകൊണ്ടുപോയശേഷം തീകൊളുത്തുകയായിരുന്നു. ബൈക്കിന്റെ പെട്രോൾ പൈപ്പ് പുറത്തെടുത്താണ് തീകൊളുത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കുട്ടികളുടെ മേൽ എപ്പോഴും ശ്രദ്ധവേണമെന്ന് രക്ഷിതാക്കളോട് അധികാരികൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.