ജിദ്ദ: രാജ്യത്ത് സ്പോൺസർക്ക് കീഴിലല്ലാതെ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നവർക്കെതിരെ സൗദി പാസ്പോർട്ട് ഡയറക്ടറേറ്റിെൻറ കർശന മുന്നറിയിപ്പ്. മറ്റുള്ളവർക്കു കീഴിൽ ജോലി ചെയ്യിപ്പിക്കാൻ അനുവദിക്കുന്ന സ്പോൺസർ ഒരു ലക്ഷം റിയാൽ പിഴയും ആറു മാസം വരെ തടവുമടങ്ങുന്ന ശിക്ഷ നേരിടേണ്ടിവരും.
സ്വന്തമായി ജോലി ചെയ്യുന്ന വിദേശികൾക്കും ശിക്ഷാനടപടികൾ നേരിടേണ്ടി വരും. സ്പോൺസർക്ക് കീഴിലല്ലാതെ മറ്റുള്ളവർക്കുവേണ്ടിയോ സ്വന്തംനിലക്കോ ജോലി ചെയ്യാൻ തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ തടവുശിക്ഷയും ലഭിക്കുമെന്നാണ് പാസ്പോർട്ട് (ജവാസത്) ഡയറക്ടേററ്റ് മുന്നറിയിപ്പ് നൽകിയത്. ഈ കുറ്റം ചെയ്യുന്ന സ്പോൺസർക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പരമാവധി അഞ്ചു വർഷം വരെ വിലക്കേർപ്പെടുത്തും.
തൊഴിലുടമ വിദേശിയാണെങ്കിൽ നാടുകടത്തുമെന്നും ജവാസത് അറിയിച്ചു. നിയമവിരുദ്ധമായി ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് പിഴയും ഉയരും. സ്പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്ന വിദേശികൾക്ക് നേരേത്തതന്നെ ജവാസത് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത്തരക്കാർക്ക് ആറു മാസം വരെ തടവും 50,000 റിയാൽ വരെ പിഴയും ചുമത്തും. കൂടാതെ ശിക്ഷാകാലാവധിക്കുശേഷം വിദേശികളായ തൊഴിലാളികളെ നാടുകടത്തുകയും ചെയ്യുമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.