റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) സൗദി ദേശീയ കമ്മിറ്റി വൈസ് പ്രസിഡൻറായി റിയാദിലുള്ള സുബി സുനിലിനെ തെരഞ്ഞെടുത്തു. ഫെഡറേഷന് കീഴിലുള്ള റിയാദ് വിമൻസ് ഫോറം പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം നൽകിയതെന്ന് റിയാദ് സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
നിലവിൽ സൗദിയിൽ റിയാദിലെ വി.എഫ്.എസ് വിസ സെൻററിൽ ജോലി ചെയ്ത് വരികയാണിവർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്കിടയിൽ സൗഹൃദവും പരസ്പര പിന്തുണയും ശക്തിപ്പെടുത്തുക, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, കരിയർ, വ്യക്തിത്വ വികസനം എന്നിവ ലക്ഷ്യമിട്ട് ആഗോള തലത്തിൽ മലയാളികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 166ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.