റിയാദ്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയുള്ള പിണറായി വിജയന്റെ നീക്കം അപലപനീയമെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ബത്ഹ കെ.എം.സി.സി ഓഫിസിൽ ചേർന്ന വിവിധ ഘടകങ്ങളിലെ ഭാരവാഹികളുടെ യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.
സാമുദായിക ഐക്യത്തിനും സൗഹാർദത്തിനും കഴിയാവുന്നതെല്ലാം ചെയ്ത പാരമ്പര്യമാണ് പാണക്കാട് തങ്ങന്മാർക്കുള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകൾ കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് സി.പി.എം. ന്യൂനപക്ഷ വിഭാഗം സി.പി.എമ്മിന്റെ കപട രാഷ്ട്രീയം തിരിച്ചറിഞ്ഞതിലുള്ള അരിശമാണ് മുഖ്യമന്ത്രി പാണക്കാട് തങ്ങളുടെ നേർക്ക് തീർക്കുന്നത്.
മുനമ്പം പോലെയുള്ള സങ്കീർണമായ വിഷയങ്ങളിൽ തങ്ങൾ സ്വീകരിച്ച നിലപാടുകൾ പ്രശംസനീയമാണ്. പാലക്കാട് ഉപെതരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ് യു.ഡി.എഫിന് ലഭിച്ച ചരിത്ര വിജയം.
പ്രിയങ്ക ഗാന്ധിയുടെ മികച്ച വിജയം ദേശീയതലത്തിൽ കോൺഗ്രസിെൻറ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ശക്തി പകരുമെന്നും യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷ പദ്ധതിയിൽ റിയാദിൽനിന്ന് 20000 അംഗങ്ങളെ ചേർക്കാനും യോഗം തീരുമാനിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സത്താർ താമരത്ത്, ഷാഫി തുവ്വൂർ, ജലീൽ തിരൂർ, മജീദ് പയ്യന്നൂർ, അഡ്വ. അനീർ ബാബു, അഷ്റഫ് കൽപകഞ്ചേരി, നജീബ് നല്ലാങ്കണ്ടി, മാമുക്കോയ തറമ്മൽ, ഷമീർ പറമ്പത്ത്, പി.സി. മജീദ്, ഷംസു പെരുമ്പട്ട, സിറാജ് തേഞ്ഞിപ്പലം, ജില്ലാ-മണ്ഡലം ഏരിയ ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സുഹൈൽ അമ്പലക്കണ്ടി, പി.ടി.പി. മുക്താർ, ഷാഫി സെഞ്ച്വറി, മുഹമ്മദ് കുട്ടി വാടാനപ്പള്ളി, നവാസ് ബീമാപ്പള്ളി, അഷ്റഫ് മോയൻ, നൗഫൽ ചാപ്പപ്പടി, സിദീഖ് കൂറൂലി, റിയാസ് തിരൂർക്കാട്, സാലിഹ് ചെലൂർ, ഇസ്മാഈൽ മമ്പുറം എന്നിവർ പ്രസംഗിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും അബ്ദുറഹ്മാൻ ഫറൂഖ് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.