റിയാദ്: സൗദി അറേബ്യയിൽ വേനൽക്കാലം സെപ്റ്റംബർ തുടക്കത്തിൽ അവസാനിക്കും. കാലാവസ്ഥയുടെ ശാസ്ത്രവുമായി ബന്ധപ്പെട്ട പഠനത്തിൽ സെപ്റ്റംബർ ആദ്യം വേനൽക്കാലം അവസാനിക്കേണ്ടതാണെന്ന് കാലാവസ്ഥ വകുപ്പ് വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. എന്നിരുന്നാലും സെപ്റ്റംബർ പകുതി വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ‘അൽ അഖ്ബാരിയ’ ചാനലിലെ ‘നശ്റത്ത് അൽനഹാർ’ എന്ന പരിപാടിയിൽ സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
സെപ്റ്റംബർ പകുതിക്ക് ശേഷം താപനിലയിലെ ഏറ്റക്കുറച്ചിലുകളും മാറ്റവും ഉണ്ടായേക്കും. ശരത്കാലത്തിനിടയിൽ പരിവർത്തന ഘട്ടങ്ങൾ നിരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സമയത്ത് സാധാരണയായി താപനിലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കും ഏറ്റക്കുറച്ചിലുകൾക്കും ദ്രുതഗതിയിലുള്ള കാറ്റിന്റെ പ്രവർത്തനത്തിനും മഴക്കുള്ള സാധ്യതകൾക്കും സാക്ഷ്യം വഹിക്കുമെന്നും കാലാവസ്ഥ വകുപ്പ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.