ജിദ്ദ: മൂന്നു പതിറ്റാണ്ടിെൻറ ധന്യമായ പ്രവാസത്തോട് വിടപറഞ്ഞ് സുരേഷ് കുമാർ മടങ്ങുന്നു. ജിദ്ദ അൽഹംറ ജില്ലയിലെ കിങ് ഫഹദ് ആശുപത്രിയിൽ ഇലക്ട്രിക് സെക്ഷനിൽ 30 വർഷം ജോലി ചെയ്ത് സീനിയർ സൈറ്റ് എൻജിനീയറായാണ് വിരമിക്കുന്നത്. ഒരുവർഷം മുമ്പ് വിരമിക്കൽ രേഖ ആശുപത്രിയിൽ സമർപ്പിച്ചെങ്കിലും അധികൃതർ അംഗീകരിച്ചിരുന്നില്ല.
അതിനിടക്ക് ആരോഗ്യപ്രശ്നങ്ങൾ കാരണം അധികൃതർ ജോലി അവസാനിപ്പിക്കാൻ സമ്മതിക്കുകയായിരുന്നു. നവോദയ റുവൈസ് കമ്മിറ്റി ട്രഷററായി പ്രവർത്തിക്കുന്ന സുരേഷ് സാമൂഹിക, സാംസ്കാരിക രംഗത്തും സജീവമാണ്. രാഷ്ട്രീയ വീക്ഷണങ്ങൾ വ്യക്തിബന്ധങ്ങൾക്ക് ഒരിക്കലും ഇദ്ദേഹത്തിന് തടസ്സമാകാറില്ല. ജോലി ചെയ്യുന്ന ആശുപത്രിയിൽനിന്നും മറ്റുമായി ഏതുനേരത്തും ആർക്ക് എന്തുസഹായത്തിനും ഇദ്ദേഹം തയാറായിരുന്നു. ഏതുസമയത്തും ആശ്രയിക്കാവുന്ന തങ്ങളുടെ സുരേഷേട്ടൻ ജിദ്ദ വിട്ടുപോകുന്നത് ഇതരദേശക്കാരായ സഹപ്രവർത്തകർക്ക് ഉൾക്കൊള്ളാനായിട്ടില്ല. സഹപ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് അപകടംപറ്റിയാലോ രോഗം വന്നാലോ ഉണ്ടാകുന്ന സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കാൻ ഫലപ്രദമായ ഇടപെടലുകൾ നടത്താൻ സുരേഷ്കുമാർ മുന്നിൽ തന്നെ ഉണ്ടാകുമായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾകൊണ്ട് തന്നെ വലിയൊരു സൗഹൃദവലയം ജിദ്ദയിൽ ഇദ്ദേഹത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.