റിയാദ്: മൂന്നു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് സജീവൻ നായരും കുടുംബവും മടങ്ങി. ശിഫ മലയാളി സമാജത്തിെൻറ രൂപവത്കൃത കാലം മുതൽ സംഘടനയുടെ സജീവ പ്രവർത്തകനും ജീവകാരുണ്യ മേഖലയിൽ സാധാരണ തൊഴിലാളികൾക്ക് കൈത്താങ്ങുമായിരുന്നു സജീവൻ നായരെന്ന് സമാജം യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. 31 വർഷമായി ശിഫയിൽ അലുമിനിയം വർക്ക്ഷോപ്പ് നടത്തുകയായിരുന്നു അദ്ദേഹം.
20 വർഷമായി ഭാര്യ ബിന്ദുവും മകൾ നന്ദനയും റിയാദിൽ ഒപ്പമുണ്ടായിരുന്നു.
ഒരു കലാകാരികൂടിയായ നന്ദന സജീവൻ റിയാദിലെ അൽആലിയ സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിനിയാണ്. കൊല്ലം ജില്ലയിൽ പോരേടം സ്വദേശിയാണ് സജീവൻ നായർ. യാത്രയയപ്പ് ചടങ്ങിൽ പ്രസിഡൻറ് ഇല്യാസ് സാബു അധ്യക്ഷത വഹിച്ചു. സജീവനുള്ള ഉപഹാരം രക്ഷാധികാരി മോഹനൻ കരുവാറ്റ കൈമാറി.
സെക്രട്ടറി മധു വർക്കല, രക്ഷാധികാരി അശോകൻ ചാത്തന്നൂർ, ജോയൻറ് സെക്രട്ടറി ബിജു മടത്തറ, വൈസ് പ്രസിഡൻറ് ഫിറോസ് പോത്തൻകോട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.