അ​മീ​ർ ഫ​ഹ​ദ് ബി​ൻ സു​ൽ​ത്താ​​ൻ

ത​ബൂ​ക്ക്​ ഗ​വ​ർ​ണ​റു​ടെ കാ​ലാ​വ​ധി നാ​ല്​ വ​ർ​ഷ​ത്തേ​ക്ക്​ നീ​ട്ടി

ത​ബൂ​ക്ക്​: ത​ബൂ​ക്ക് മേ​ഖ​ല ഗ​വ​ർ​ണ​റാ​യ അ​മീ​ർ ഫ​ഹ​ദ് ബി​ൻ സു​ൽ​ത്താ​ന്റെ സേ​വ​ന കാ​ലാ​വ​ധി നാ​ലു​വ​ർ​ഷ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. തി​ങ്ക​ളാ​ഴ്ച​​യാ​ണ്​ ഇ​തു​ സം​ബ​ന്ധി​ച്ച രാ​ജ​കീ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ണ്ടു​ള്ള തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​തി​ന്​ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ത​ബൂ​ക്ക് ഗ​വ​ർ​ണ​ർ ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു. രാ​ജാ​വി​നെ​യും രാ​ജ്യ​ത്തെ​യും മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ​യും തു​ട​ർ​ന്നും സേ​വി​ക്കാ​ൻ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കാ​നു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. 

Tags:    
News Summary - Tabuk governor's term extended to four years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.