ത​ബൂ​ക്ക് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​പ്പോ​ൾ 

ത​ബൂ​ക്ക്: ഈ ​വ​ർ​ഷം ആ​റു മാ​സ​ത്തി​നു​ള്ളി​ൽ 930ല​ധി​കം സ​ന്ന​ദ്ധ​സേ​വ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി ത​ബൂ​ക്ക് മു​നി​സി​പ്പാ​ലി​റ്റി മാ​തൃ​ക​യാ​കു​ന്നു. 2864 സ്ത്രീ-​പു​രു​ഷ സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ത​ബൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ‘ക​മ്യൂ​ണി​റ്റി പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെൻറ്​’ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ത​ബൂ​ക്ക് റീ​ജ​ൻ മു​നി​സി​പ്പാ​ലി​റ്റി സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യ​താ​യി വി​ല​യി​രു​ത്തു​ന്നു.

ത​ബൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മെ​ച്ച​പ്പെ​ട്ട പാ​രി​സ്ഥി​തി​ക അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​പ​ക​രി​ച്ച​താ​യി ക​മ്യൂ​ണി​റ്റി പാ​ർ​ട്ണ​ർ​ഷി​പ്പ് ഡി​പ്പാ​ർ​ട്ട്‌​മെൻറ്​ ഡ​യ​റ​ക്ട​ർ ബ​സ്മ അ​ൽ ബ​ലാ​വി പ​റ​ഞ്ഞു. ത​ബൂ​ക്ക് പ്ര​ദേ​ശ​ത്തി​​ന്റെ ന​ഗ​ര ഭൂ​പ്ര​കൃ​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സാ​മൂ​ഹി​ക സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്താ​നും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ വ​ഴി സാ​ധ്യ​മാ​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

‘ഗ്രീ​ൻ സൗ​ദി അ​റേ​ബ്യ’ എ​ന്ന സം​രം​ഭ​ത്തി​​ന്റെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ തു​ട​രു​മെ​ന്നും 4,000ത്തി​ല​ധി​കം തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Tabuk municipality as a model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.