തമിഴ്നാട് സ്വദേശി ഉറക്കത്തിൽ മരിച്ചു

ജുബൈൽ: ഉറക്കത്തിനിടെ തമിഴ്​നാട് സ്വദേശി മരിച്ചു. ജുബൈലിലെ താമസസ്ഥലത്ത്​ രാമനാഥപുരം സ്വദേശി എലുവ രാജ ബാലു (54) ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം.

ജുബൈലിലെ ഫിഷിങ് കമ്പനി തൊഴിലാളിയായിരുന്നു എലുവ. ഭാര്യ: കർപ്പഗവല്ലി. മക്കൾ: സതീഷ്‌കുമാർ, സമയസുധ, സമ്പത്ത്കുമാർ, സക്തീശ്വരൻ. ജുബൈൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഔദ്യോഗിക നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. 

Tags:    
News Summary - Tamil nadu native died in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.