റിയാദ്: പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന തമിഴ്നാട് സ്വദേശി നാടണഞ്ഞു. ജനുവരി നാലിനാണ് തമിഴ്നാട് സ്വദേശി വെള്ളൈ സ്വാമി രാമകൃഷ്ണനെ പക്ഷാഘാതം ബാധിച്ച് റിയാദ് കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൂന്നു മാസം മുമ്പ് വെൻറിലേറ്ററിൽനിന്ന് വാർഡിലേക്കു മാറ്റിയെങ്കിലും കൂടെ യാത്രചെയ്യാൻ ആളില്ലാത്തതിനാൽ നാട്ടിലേക്കയക്കാൻ കഴിഞ്ഞില്ല. നാട്ടിൽ അയക്കാനുള്ള നടപടികൾക്കായി സ്പോൺസർ എയർ ഇന്ത്യ ഓഫിസിലെത്തിയപ്പോഴാണ് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിെൻറ സഹായം തേടിയത്.
തുടർന്ന് ജൂൺ 14നുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്രചെയ്യുന്നവരെ അന്വേഷിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുകയും ട്രാവൽ ഏജൻറുമാരുമായി ബന്ധപ്പെടുകയും ചെയ്തപ്പോൾ ഇൗ തീയതിയിൽ നാട്ടിൽ പോകുന്ന പത്തനംതിട്ട സ്വദേശി ഷമീർ റഹീമിെനക്കുറിച്ച് അറിഞ്ഞു. വെള്ളൈ സ്വാമി രാമകൃഷ്ണനോടൊപ്പം സഹായികളായി പോകാൻ ഷമീറും ഭാര്യ ഷമീനയും തയാറായി.
നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇവരെ സ്വീകരിക്കാൻ റിയാദ് കെ.എം.സി.സി എറണാകുളം ജില്ല സെക്രട്ടറി ഉസ്മാൻ പരീദിെൻറ അഭ്യർഥനയെ തുടർന്ന് അബ്ദുൽ ലത്തീഫിെൻറ നേതൃത്വത്തിൽ എറണാകുളം ജില്ല സി.എച്ച് സെൻറർ ഭാരവാഹികൾ എത്തിയിരുന്നു. വെള്ളൈ സ്വാമി രാമകൃഷ്ണൻ കഴിഞ്ഞ ഏഴു വർഷമായി സ്പോൺസറുടെ കീഴിൽ ജോലി ചെയ്യുകയായിരുന്നു.
അതിനിടയിലാണ് രോഗിയായത്. കൂടെ യാത്ര ചെയ്തയാൾക്കുള്ള വിമാന ടിക്കറ്റും സ്പോൺസർ നൽകി.റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് വളൻറിയർമാരായ സിദ്ദീഖ് തുവ്വൂർ, മഹ്ബൂബ് കണ്ണൂർ, ഉസ്മാൻ പരീദ്, ഇസ്ഹാഖ് മഞ്ചേശ്വരം, ഇർഷാദ് തുവ്വൂർ എന്നിവർ സഹായത്തിന് രംഗത്തുണ്ടായിരുന്നു. എയർ ഇന്ത്യ ഓഫിസർമാരായ സക്കി, രാജു, കിങ് ഫഹദ് ആശുപത്രിയിലെ നഴ്സ് ഷൈനി എന്നിവരും ഇതേ വിമാനത്തിൽ യാത്രചെയ്ത ഖസീമിൽനിന്നുള്ള നഴ്സുമാരും സഹായത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.