ത​ൻ​വീ​ൻ നാ​ലാം സീ​സ​ൺ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്

'ഇത്​റ'യിൽ തൻവീൻ നാലാം സീസണ് തുടക്കമായി: സ​ർ​ഗാ​ത്​​മ​ക ആ​ഘോ​ഷം

ദ​മ്മാം: കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് സെൻറ​ർ ഫോ​ർ വേ​ൾ​ഡ് ക​ൾ​ച്ച​ർ (ഇ​ത്​​റ)​യു​ടെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ 'ത​ൻ​വീ​ൻ സീ​സ​ണ്​' തു​ട​ക്ക​മാ​യി. ഈ ​മാ​സം 27ന്​ ​ആ​രം​ഭി​ച്ച ആ​ഘോ​ഷം ന​വം​ബ​ർ 13 വ​രെ നീ​ളും. വൈ​വി​ധ്യ​വും സ​ർ​ഗാ​ത്മ​ക​വു​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ത​ൻ​വീ​ൻ സീ​സ​ണി​ൽ അ​ര​ങ്ങേ​റു​ക. 'ടൂ​ൾ​സ്: ക്രാ​ഫ്റ്റി​ങ്​ ക്രി​യേ​റ്റി​വി​റ്റി' എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. പ​തി​വി​ൽ നി​ന്നും വ്യ​ത്യ​സ്​​ത​മാ​യി സൗ​ദി​യെ സം​സ്കാ​ര​ത്തി​െൻറ​യും ക​ല​ക​ളു​ടെ​യും സ​ർ​ഗ​ഭൂ​മി​യാ​യി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രെ ക​ണ്ടെ​ത്താ​നും ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കാ​നു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ ത​ൻ​വീ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. 13 വി​ഭാ​ഗ​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​ർ​ക്കു​ള്ള ശി​ൽ​പ​ശാ​ല​ക​ളും സെ​മി​നാ​റു​ക​ളും ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് അ​ര​ങ്ങേ​റും.

സം​സ്കാ​രം, ക​ല, വി​ജ്ഞാ​നം, സ​ർ​ഗാ​ത്മ​ക​ത, സ​മൂ​ഹം എ​ന്നീ വി​ഷ​യ​ങ്ങ​ൾ സ​മ​ന്വ​യി​പ്പി​ച്ച് സാം​സ്കാ​രി​ക ഉ​ത്തേ​ജ​നം സാ​ധ്യ​മാ​ക്കു​ക​യാ​ണ് പ്ര​ധാ​ന​മാ​യും ത​ൻ​വീ​നി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഇ​ത് കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ സൗ​ദി​യു​ടെ ക​ലാ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്രോ​ഗ്രാം മേ​ധാ​വി അ​ഷ്‌​റ​ഫ് ഫാ​ഗി​ഹ് പ​റ​ഞ്ഞു.

'ടൂ​ൾ​സ്' തീം ​സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ളെ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ക​യും രാ​ജ്യ​ത്തെ സം​സ്കാ​രി​ക വ​ള​ർ​ച്ച​ക്ക് എ​ങ്ങ​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് 'ഇ​ത്​​റ'​യി​ലെ ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് ക്രി​യേ​റ്റി​വി​റ്റി മേ​ധാ​വി മി​സ്ന അ​ൽ​സാ​മി​ൽ വി​ശ​ദീ​ക​രി​ച്ചു. ക​ല​ക​ൾ​ക്ക് വ​ള​രാ​നു​ള്ള ആ​ധു​നി​ക ചു​റ്റു​പാ​ടു​ക​ളും സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ക എ​ന്ന​താ​ണ് ഇ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ലോ​ക പ്ര​ശ​സ്​​ത ക​മ്പ​നി 'അ​ഡി​ഡാ​സി​'​െൻറ മു​ൻ സീ​നി​യ​ർ ഡി​സൈ​ൻ ഡ​യ​റ​ക്ട​ർ ക്രി​സ് ലോ, ​ഖാ​ട്ട് ഫൗ​ണ്ടേ​ഷ​െൻറ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഡോ. ​ഹു​ദ സ്മി​ത്ഷു​യി​സെ​ൻ അ​ബി​ഫാ​രെ​സ്, അ​ന്ത​ർ​ദേ​ശീ​യ സ​മ​കാ​ലീ​ന ക​ലാ​കാ​ര​നും ഗ​വേ​ഷ​ക​നു​മാ​യ സൗ​ഗ്വെ​ൻ ചു​ങ്, അ​വാ​ർ​ഡ് നേ​ടി​യ മാ​മൂ-​മ​ണി ആ​ർ​ക്കി​ടെ​ക്ച​ർ പ്രാ​ക്ടി​സി​െൻറ സ്ഥാ​പ​ക​ൻ ആ​ർ​ത​ർ മാ​മു-​മ​ണി എ​ന്നി​വ​ർ ഇ​ത്ത​വ​ണ ത​ൻ​വീ​നി​ൽ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ടാ​ൻ എ​ത്തും. പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ളും വി​ക​സ​ന സ​ങ്ക​ൽ​പ​ങ്ങ​ളും സ​ർ​ഗാ​ത്മ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ ഇ​ട​പെ​ടു​ന്ന​തി​നൊ​പ്പം രാ​ജ്യ​ത്തെ പു​ഷ്​​ടി​പ്പെ​ടു​ത്താ​നും ഇ​തു​പ​ക​രി​ക്കും.

കൂ​ടാ​തെ, സ​ന്ദ​ർ​ശ​ക​ർ​ക്ക് പൈ​തൃ​കം, വാ​സ്തു​വി​ദ്യ ചാ​തു​ര്യം, സം​സ്കാ​രം, ഡി​സൈ​ൻ, നൂ​ത​ന​ത എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന നാ​ല് പ​വ​ലി​യ​നു​ക​ൾ കാ​ണാ​ൻ അ​വ​സ​ര​മു​ണ്ട്.

സൗ​ദി​യു​ടെ ഗ്രാ​മ പൈ​തൃ​ക​ങ്ങ​ളെ ക​ലാ​പ​ര​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ഷ​ഹാ​ദ് അ​ല​സാ​സി​െൻറ 'സാ​ഫി​ൽ' എ​ന്ന ഇ​ൻ​സ്​​റ്റ​ലേ​ഷ​നും ഇ​വി​ടെ കാ​ണാ​ൻ ക​ഴി​യും. മ​റ്റൊ​ന്ന് ത​ൻ​വീ​ൻ ച​ല​ഞ്ച് വാ​സ്തു​വി​ദ്യ പ​വ​ലി​യ​നാ​ണ്. ഫ​സീ​ല എ​ന്ന ക​ലാ​കാ​രി സൗ​ദി​യു​ടെ പ​ര​മ്പ​രാ​ഗ​ത നി​ർ​മാ​ണ​രീ​തി​യും സാ​ങ്കേ​തി​ക​ത​യും ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്​​ച പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​ധാ​ന സാം​സ്‌​കാ​രി​ക പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ച​ർ​ച്ച പാ​ന​ലി​നൊ​പ്പം സൗ​ദി അ​റേ​ബ്യ​യെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ​ത്തെ സി.​സി.​ഐ സൂ​ചി​ക ഉ​ൾ​പ്പെ​ടെ മൂ​ന്ന് സീ​രീ​സ് സാം​സ്‌​കാ​രി​ക റി​പ്പോ​ർ​ട്ടു​ക​ളും 'ഇ​ത്​​റ' പു​റ​ത്തി​റ​ക്കും.

2018ൽ ​ആ​രം​ഭി​ച്ച​ത്​ മു​ത​ൽ, ത​ൻ​വീ​ൻ സീ​സ​ണു​ക​ൾ ഇ​തു​വ​രെ 1,65,000-ല​ധി​കം ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. 75,000-ത്തി​ല​ധി​കം പേ​ർ അ​തി​െൻറ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. ലോ​ക​പ്ര​ശ​സ്ത​രാ​യ 103 പേ​ർ ത​ൻ​വീ​നി​ൽ അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

Tags:    
News Summary - Tanveen's fourth season begins with 'It Ra': Sargathmaka Ghosham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.