ജിദ്ദ: പുതിയ അപ്ഡേഷനുമായി തവക്കൽന ആപ്. ഇമ്യൂൺ സ്റ്റാറ്റസിന്മേലുള്ള തട്ടിപ്പുകൾക്ക് തടയിടുന്നതിനാണ് പുതിയ അപ്ഡേഷൻ. സൗദി പൗരന്മാർക്കും രാജ്യത്തെ വിദേശികൾക്കും കോവിഡ് സാഹചര്യത്തിൽ സർക്കാറുമായി ബന്ധപ്പെട്ട വ്യക്തിഗത സേവനങ്ങൾക്കുള്ള മൊബൈൽ ആപ്പാണ് 'തവക്കൽന'.
കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതി, വാക്സിനേഷൻ തുടങ്ങിയ വിവരങ്ങളും ഇതിലുണ്ടാവും. വാക്സിനേഷൻ പൂർത്തീകരിച്ചാൽ ആപ് ഉപയോക്താവ് രോഗപ്രതിരോധശേഷി നേടിയയാളാണെന്ന അർഥത്തിൽ 'ഇമ്യൂൺ സ്റ്റാറ്റസ്' കാണിക്കും. ആപ് തുറക്കുേമ്പാൾതന്നെ കാണിക്കുന്ന ഈ സ്റ്റാറ്റസ് സൗദിയിലേക്ക് പ്രവേശിക്കാനും കടകളിൽ കയറാനും പൊതുയിടങ്ങളിൽ സഞ്ചരിക്കാനും എല്ലാം ആവശ്യമാണ്. എന്നാൽ, കൃത്രിമമായി 'ഇമ്യൂൺ സ്റ്റാറ്റസ്' സൃഷ്ടിച്ച് സ്ക്രീൻ ഷോട്ട് തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ആപ്പിെൻറ സെക്യൂരിറ്റി സംവിധാനം കടുപ്പിച്ചത്. ഇനിമുതൽ ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കാത്തരൂപത്തിലാണ് പുതിയ സെക്യൂരിറ്റി സംവിധാനം ചേർത്ത് അപ്ഡേഷൻ നടത്തിയിരിക്കുന്നത്.
ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കാൻ ശ്രമിച്ചാൽ സെക്യൂരിറ്റി പോളിസി കാരണം സാധിക്കില്ലെന്ന മെസേജാവും ആൻഡ്രോയിഡ് ഫോണുകളിൽ ലഭിക്കുക. ആപ്പിൾ ഫോണുകളിൽ വെള്ളനിറത്തിലുള്ള സ്ക്രീനും. ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കുന്നതിന് മാത്രമാണ് വിലക്ക്. ഹെൽത്ത് പാസ്പോർട്ട് ഉൾപ്പെടെ മറ്റു കാര്യങ്ങളുടെ സ്ക്രീൻ ഷോട്ട് എടുക്കുന്നതിന് ഇപ്പോഴും സാധിക്കും.
സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തുന്നത് പിടിക്കാൻ ആഴ്ചകൾക്ക് മുമ്പ് തവക്കൽന സ്റ്റാറ്റസിെൻറ ചുറ്റും മൂവിങ് ഫ്രെയിം കൊടുത്ത് അപ്ഡേഷൻ നടത്തിയിരുന്നു. അതിന് പുറമെയാണിപ്പോൾ കൂടുതൽ സുരക്ഷിതത്വം ലക്ഷ്യമിട്ട് പുതിയ അപ്ഡേഷൻ. വാക്സിൻ എടുക്കേണ്ട ആവശ്യമില്ലാത്ത വിഭാഗങ്ങൾക്കായി പ്രത്യേക സ്റ്റാറ്റസ് ഉൾപ്പെടുത്തിയും തവക്കൽന അടുത്തിടെ അപ്ഡേഷൻ നടത്തിയിരുന്നു. നാട്ടിൽനിന്ന് ആപ്പിൽ പുതുതായി രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന് തവക്കൽന വീണ്ടും ഓർമപ്പെടുത്തി.
എന്നാൽ, സൗദിയിൽനിന്ന് നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ഫോൺ നമ്പർ ആക്റ്റീവ് ആണെങ്കിൽ നാട്ടിൽനിന്ന് തവക്കൽന ആപ്പിൽ പ്രവേശിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.