ജിദ്ദ: സൗദി ദേശീയദിനവും ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ പ്ലാറ്റിനം ജൂബിലി ആഘോഷമായ അമൃത് മഹോത്സവവും പ്രമാണിച്ച് തമിഴ്നാട് തൗഹീദ് ജമാഅത്ത് (ടി.എൻ.ടി.ജെ) ജിദ്ദ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജിദ്ദ മഹജറിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ നടന്ന ക്യാമ്പിൽ 45 പേർ രക്തം ദാനംചെയ്തു. ബ്ലഡ് ബാങ്ക് ഓർഗനൈസർ ഡോ. അയ്മൻ ക്യാമ്പിന് മേൽനോട്ടം വഹിച്ചു. ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ. മറിയം രക്തദാന ക്യാമ്പ് നടത്താൻ മുന്നോട്ടുവന്ന തൗഹീദ് ജമാഅത്തിനെ അനുമോദിച്ചു. അലി നജ്റാഫി, അഹമ്മദ് ഇല്യാസ് തുടങ്ങിയവർ രക്തദാതാക്കൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ നേതൃത്വം നൽകി. തൗഹീദ് ജമാഅത്ത് പ്രസിഡൻറ് മുഹമ്മദ് മുനാഫ്, രക്തദാന ക്യാമ്പ് ഓർഗനൈസർ സലാഹുദ്ദീൻ, നൈന മുഹമ്മദ്, തമിഴ് സംഘം ഭാരവാഹി എൻജി. ഖാജ മുഹ്യിദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. എല്ലാ വർഷവും ഹജ്ജ് തീർഥാടകർക്കുവേണ്ടി രക്തദാന ക്യാമ്പ് സംഘടിപ്പിക്കാറുണ്ടെന്നും സംഘാടകർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.