ദമ്മാം: സ്തനാര്‍ബുദ ബോധവത്കരണ മാസമായി ആചരിക്കുന്ന ഒക്ടോബറിൽ കിഴക്കൻ പ്രവിശ്യ ടീം കിഡ്സ് ബ്രെസ്റ്റ് കാൻസർ ബോധവത്കരണം സംഘടിപ്പിച്ചു. അൽമന ആശുപത്രിയിലെ കാൻസർ സ്പെഷലിസ്റ്റ് ഡോ. സോബിയ സഹീർ ക്ലാസെടുത്തു. കാൻസർ അതിജീവിത കൂടി ആയ ഡോ. സോബിയ തെൻറ അനുഭവങ്ങൾ പങ്കുവെച്ച് വിശദീകരിച്ചു.
സ്തനാര്‍ബുദം നേരത്തെ കണ്ടുപിടിക്കാനാകുമെന്നും അതിജീവിക്കാനാകുമെന്നുമുള്ള സന്ദേശം നൽകി. ഇമാം അബ്ദുറഹ്മാൻ ബിൻ ഫൈസൽ യൂനിവേഴ്സിറ്റിൽ ഓറൽ ആൻഡ് മാക്സിലോ ഫേഷ്യൽ പാതോളജിസ്റ്റ് ഡോ. മുഹ്സിന മഹമൂദ് സംസാരിച്ചു.
കിഡ്സ് എക്സ്പ്ലോഷൻ ടീമിെൻറ ആറാമത്തെ പരിപാടിയായിരുന്നു ഇത്. റിഹാന ബഷീർ, സുമിന കുട്ട്യാലി, ഷിഫ അബ്ദുൽ ജലീൽ, ഫാരിഷ നാലകത്ത്, നീതുഷ അറഫാത്ത്, റഫ്സീന മുനവ്വർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.