റിയാദ്: തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യു.എ) സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. റിയാദിലെ അസീസിയ നെസ്റ്റോ ട്രെയിൻ മാളിൽ നടന്ന നോമ്പുതുറ സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം ഉണർത്തി.
ടി.എം.ഡബ്ല്യു.എ വനിതാവിഭാഗം ഒരുക്കിയ രുചികരമായ ഭക്ഷ്യവിഭവങ്ങൾ നോമ്പുതുറയുടെ സവിശേഷതയായിരുന്നു. സംഗമത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. റമദാന്‍റെ പ്രത്യേകതകളെ കുറിച്ച് ഐ.സി.എഫ് ദഅവാ വിഭാഗം തലവൻ അബ്ദുല്ല സഖാഫി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സെന്ന ഫാത്തിമയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ടി.എം.ഡബ്ല്യു.എ പ്രസിഡന്‍റ് തൻവീർ ഹാഷിം സ്വാഗതവും ജനറൽ സെക്രട്ടറി ടി.ടി. ഷമീർ സംഘടനയുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.
ലിൽ ഫുക്ര ഭവനനിർമാണ പദ്ധതിയുടെ രണ്ടാംഘട്ട പൂർത്തീകരണത്തെ കുറിച്ച് കൺവീനർ പി.സി. ഹാരിസ് സംസാരിച്ചു. ഇവന്‍റ് മാനേജ്മെന്‍റ് ഹെഡ് ആഫ്‌താബ് അമ്പിലായിൽ നന്ദി പറഞ്ഞു. നജാഫ് മുഹമ്മദ് പരിപാടിയുടെ അവതാരകനായിരുന്നു. 22 വർഷത്തെ ടി.എം.ഡബ്ല്യു.എയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഒരു ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു. സ്പെഷൽ പ്രോജക്ട് ഹെഡ് അൻവർ സാദത്ത് കാതാണ്ടിയുടെ നേതൃത്വത്തിൽ റമദാനോട് അനുബന്ധിച്ച് തലശ്ശേരിയിൽ 497 കുടുംബങ്ങൾക്ക് ഇഫ്താർ കിറ്റ് വിതരണവും നടത്തി.
47 വർഷത്തെ റിയാദിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻ വൈസ് പ്രസിഡന്‍റ് അലി തമന്നയെ ചടങ്ങിൽ ആദരിക്കുകയും യാത്രയയപ്പ് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.