ജിദ്ദ: തലശ്ശേരി-മാഹി വെൽഫെയർ അസോസിയേഷൻ (തവ) സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണമെൻറ് എ ഗ്രൂപ്പിൽ നിർഷാദ് നാലകത്ത്-മഷൂർ സഖ്യവും ബി ഗ്രൂപ്പിൽ ഫഹീം-ഷാനവാസ് സഖ്യവും ചാമ്പ്യന്മാരായി. ഗ്രൂപ് എ ഫൈനലിൽ നിർഷാദ് നാലകത്ത്-മഷൂർ സഖ്യം റിജാസ്-ഷർഷാദ് സഖ്യത്തെ 21-14, 21-12ന് തോൽപിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഗ്രൂപ് ബി ഫൈനലിൽ ഫഹീം-ഷാനവാസ് സഖ്യം അനീസ് മുഹമ്മദ്-അഹമ്മദ് കബീർ സഖ്യത്തെ തകർത്ത് കിരീടം നേടി. യു.ബി.സി ഇൻഡോർ കോർട്ടിലായിരുന്നു മത്സരങ്ങൾ.
രണ്ട് ഗ്രൂപ്പുകളായി തിരിച്ചു നടന്ന മത്സരങ്ങളിൽ 12 ടീമുകൾ പങ്കെടുത്തു. ഗ്രൂപ് എയിൽ രണ്ട് പൂളുകളായി നടന്ന ലീഗ് മത്സരങ്ങളിൽ പോയൻറ് കൂടുതൽ നേടി റിജാസ്-ഷർഷാദ് സഖ്യവും നിർഷാദ് നാലകത്ത്-മഷൂർ സഖ്യവും ഗ്രൂപ് ബി-യിൽ രണ്ട് പൂളുകളായി നടന്ന ലീഗ് മത്സരങ്ങളിൽ പോയൻറ് കൂടുതൽ നേടി അനീസ് മുഹമ്മദ്-അഹമ്മദ് കബീർ സഖ്യവും ഫഹീം-ഷാനവാസ് സഖ്യവും ഫൈനലിൽ കടന്നു. സമ്മാനദാന ചടങ്ങിൽ സി.എം. നാസർ മുഖ്യാതിഥിയായിരുന്നു. പ്രസിഡൻറ് വി.പി. സലീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എൻ.എം. അബ്ദുൽ ലത്തീഫ്, അർഷദ് എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. സ്പോർട്സ് ഹെഡ് ജി.കെ. മനാഫ് സ്വാഗതവും എക്സിക്യൂട്ടിവ് അംഗം അബ്ദുൽ റാസിഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.