ഹറമിന് പരിസരത്ത് സേവനം ചെയ്യുന്ന തനിമ വളന്റിയർമാർ

ശക്തമായ ചൂടിൽ ഹാജിമാർക്ക് തണലായി തനിമ വളന്റിയർമാർ

മക്ക: ശക്തമായ ചൂടായിരുന്ന ഇന്ന് മക്കയിലും പരിസരത്തും ഒരു ലക്ഷത്തിലേറെ തീർത്ഥാടകരാണ് ഹറമിൽ ജുമുഅയിൽ പങ്കെടുത്തത്. അവരെ ഹറമിലേക്കും തിരിച്ചുമെത്തിക്കാൻ തനിമ വളണ്ടിയർമാർ സജീവമായി ഹറമിന് പരിസരത്ത് സേവനത്തിനുണ്ടായിരുന്നു. ഇന്ത്യൻ ഹജ്ജ് മിഷന്റെ നിർദ്ദേശപ്രകാരം മഹ്ബസ് ജിന്നിലുള്ള ഹാജിമാരുടെ ബസ് കേന്ദ്രത്തിലാണ് ഇത്തവണ തനിമ വളണ്ടിയർമാർക്ക് സേവനത്തിന് അവസരം ലഭിച്ചത്. വെള്ളം, ജ്യൂസ് എന്നിവ വിതരണം ചെയ്തും തിക്കിലും തിരക്കിലും ചെരുപ്പ് നഷ്ടപ്പെട്ടവർക്ക് ചെരിപ്പ് വിതരണം ചെയ്തും, വഴിതെറ്റിയ ഹാജിമാർക്ക് വഴി കാണിച്ചു നൽകിയും വളണ്ടിയർമാർ സേവനം നിർവഹിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഹാജിമാർക്ക് വേണ്ട സഹായം നൽകി.

ഹറമിൽ നിന്ന് അവസാന ഹാജിയും മടങ്ങുംവരെ സേവനം തുടർന്നു. കത്തുന്ന വെയിലിൽ തണലായി സേവനം നിർവഹിച്ച തനിമ വളണ്ടിയർമാരുടെ സേവനം ഹാജിമാർക്ക് ഏറെ ആശ്വാസമായി. സഫീർ അലി മഞ്ചേരി, അബ്ദുൽ ഹക്കീം ആലപ്പി, ഇക്ബാൽ ചെമ്പൻ, ഷമീൽ ടി കെ, എം എം നാസർ ഷാനിബ നജാത്ത്, മുനാ അനീസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Thanima Hajj Volunteers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.