യാംബു: തനിമ യാംബു സോൺ മദീനയുടെ ചരിത്രഭൂമിയിലേക്ക് ഏകദിന ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു. സംഘം ബദ്ർ താഴ്വര, മദീനയിലെ ചരിത്ര പ്രദേശങ്ങളായ ഉഹ്ദ് പോരാളികളുടെ ഖബറിടം, ബിഅ്ർ ഉസ്മാന്, മസ്ജിദ് ഖിബ് ലതൈന്‍, സബ്അ മസാജിദ് പ്രദേശം, ബനീ ഹറം ഗുഹ, ഖസ്ര് ഉര്‍വത് ബ്നു സുബൈര്‍, ഖസ്ര് കഅ്ബ് ബ്നു അഷ്റഫ്, ജുറൂഫ് താഴ്വര, അൽ ഉസ്ബ തോട്ടവും അൽ ഹജീം കിണറും, മസ്ജിദ് ബനീ ഉനൈഫ്, മസ്ജിദ് ഖുബാ തുടങ്ങിയ പ്രവാചക നഗരിയിലെ വിവിധ ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ചു.
പണ്ഡിതനും എഴുത്തുകാരനും മദീനയിലെ ടൂർ ഗൈഡുമായ ജഅ്ഫർ എളമ്പിലാക്കോട് ചരിത്ര സ്ഥലങ്ങൾ പരിചയപ്പെടുത്തി. തനിമ യാംബു സോണൽ പ്രസിഡന്റ് അനീസുദ്ദീൻ ചെറുകുളമ്പ് നേതൃത്വം നൽകിയ സംഘത്തിൽ മുഹമ്മദ് യാഷിഖ് തിരൂർ ചീഫ് കോഓഡിനേറ്ററായിരുന്നു. പ്രോഗ്രാം കൺവീനർ നൗഷാദ് വി മൂസ, അസി. കൺവീനർമാരായ ഇൽയാസ് വേങ്ങൂർ, ഡോ.ഇർഫാന അമൽ, തനിമ യാംബു സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് തൗഫീഖ് മമ്പാട്, സുഹൈൽ ലല്ലു, സഫീൽ കടന്നമണ്ണ, സാജിദ് വേങ്ങൂർ, ഹനൂൻ കൊടിഞ്ഞി, സുനിൽ ബാബു ശാന്തപുരം, നാസർ തൊടുപുഴ, ഫൈസൽ കോയമ്പത്തൂർ, സാദിഖ് ആനക്കയം എന്നിവർ യാത്രക്ക് നേതൃത്വം നൽകി. വിനോദവും വിജ്ഞാനനും സമന്വയിപ്പിച്ച വിവിധ പരിപാടികളും മത്സരങ്ങളും പഠന യാത്രയുടെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.