മക്ക: ലോകത്തിെൻറ അഷ്ടദിക്കുകളിൽനിന്നും ഒഴുകിയെത്തുന്ന, അല്ലാഹുവിെൻറ അതിഥികളെ നിസ്വാർഥമായി സേവിക്കാൻ ലഭിക്കുന്ന അവസരം ജീവിതത്തിൽ ലഭിക്കുന്ന അമൂല്യ അവസരമാണെന്നും അതിലൂടെ ദൈവപ്രീതി മാത്രമേ കാംക്ഷികാവൂ എന്നും തനിമ സെൻട്രൽ കമ്മിറ്റി അംഗം സി.കെ. മുഹമ്മദ് നജീബ് പറഞ്ഞു.
ഈ വർഷത്തെ തനിമ ഹജ്ജ് വളൻറിയർ സേവന പ്രവർത്തനം ഉദ്ഘാടനം നിർവഹിച്ചുക്കുകയായിരുന്നു അദ്ദേഹം. അസീസിയ അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ നടന്ന ചടങ്ങിൽ തനിമ മക്ക പ്രസിഡൻറ് അബ്ദുൽ ഹക്കീം ആലപ്പുഴ അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ ഹജ്ജ് വളൻറിയർ വിങ് ഭാരവാഹികളെ അദ്ദേഹം സദസ്സിനെ പരിചയപ്പെടുത്തി.
വിവിധ വകുപ്പ് കൺവീനർമാരെ തെരഞ്ഞെടുത്തു. ഹജ്ജ് കൺവീനർ: ശമീൽ ചേന്ദമംഗലൂർ, ഹറം കോഒാഡിനേറ്റർ അഡ്വ. ഫാറൂഖ് മരിക്കാർ, അസീസിയ കോഒാഡിനേറ്റർ റഫീഖ് കുറ്റിച്ചിറ, ഭക്ഷണ വിതരണം: അബ്ദുൽ സത്താർ തളിക്കുളം, മെഡിക്കൽ ജനസേവനം: ഫായിസ് കുറ്റിപ്പുറം, അറഫ ഓപറേഷൻ: നൗഫൽ കോതമംഗലം, മീഡിയ: സാബിത്, വനിത കോഓഡിനേറ്റർ മിന്ന ശമീൽ എന്നിവരെ നിശ്ചയിച്ചു.
വളൻറിയർ കിറ്റ് വിതരണം സി.കെ. മുഹമ്മദ് നജീബ് തനിമ ഉര്‍ദു വിഭാഗം മക്ക പ്രസിഡൻറ് ഖാജാ മുസമ്മിലിനു നൽകി നിർവഹിച്ചു. അസീസിയ, ഹറം എന്നിങ്ങനെ രണ്ട് ഏരിയ തിരിച്ചാണ് ഈ വർഷവും രണ്ടുമാസം നീളുന്ന സേവനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ചു ഷിഫ്റ്റ് അടിസ്ഥാനത്തിൽ വളണ്ടിയർമാരെ നിശ്ചയിച്ചും പ്രവർത്തിക്കുന്നതിന് പ്രത്യേക വിങ്ങിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശമീൽ ചേന്ദമംഗലൂർ പദ്ധതി വിശദീകരിച്ചു. അഡ്വക്കറ്റ് ഫാറൂഖ് മരിക്കാർ സ്വാഗതവും റഫീഖ് കുറ്റിച്ചിറ നന്ദിയും പറഞ്ഞു. അബ്ദുൽ മജീദ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.