‘കൈ​കോ​ർ​ക്കാം ല​ഹ​രി മു​ക്ത യു​വ​ത​ക്കാ​യി’ എ​ന്ന പേ​രി​ൽ ത​നി​മ ജി​ദ്ദ നോ​ർ​ത്ത് സോ​ൺ വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ കെ.​ടി ന​സീ​മ ടീ​ച്ച​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

'കൈകോർക്കാം ലഹരിമുക്ത യുവതക്കായി'; തനിമ സെമിനാർ സംഘടിപ്പിച്ചു

ജിദ്ദ: തനിമ ജിദ്ദ നോർത്ത് സോൺ വനിതാ വിഭാഗം 'കൈകോർക്കാം ലഹരിമുക്ത യുവതക്കായി' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി കെ.ടി നസീമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ലഹരി ഉപയോഗം സമൂഹത്തെയും വ്യക്തിയെയും ഒരു പോലെ നശിപ്പിക്കുകയാണ്. ആസ്വദിക്കുക എന്ന മനുഷ്യന്റെ ആവശ്യം നിർവഹിക്കുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കളാണ് ലഹരി പദാർഥങ്ങൾ. തീർച്ചയായും ഇതിൽ നിന്ന് സമൂഹം പിന്മാറേണ്ടതുണ്ടെന്നും അതിനായുള്ള ബോധവൽക്കരണം ശക്തമായി നടക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

പ്രസിഡന്റ് നജാത് സക്കീർ അധ്യക്ഷത വഹിച്ചു. റെജി അൻവർ (ഇന്ത്യൻ എംബസി സ്കൂൾ അധ്യാപിക), സിമി അബ്ദുൽ ഖാദർ (ശ്രീലങ്കൻ സ്കൂൾ അധ്യാപിക), ലൈല ടീച്ചർ (ഒ.ഐ.സി.സി മഹിളാ വേദി), തസ്ലീമ അഷ്റഫ് (പ്രവാസി വെൽഫെയർ ഫോറം), സുഹ്റ ബഷീർ (തനിമ), അമൽ അഷ്റഫ് (സ്റ്റുഡന്റസ് ഇന്ത്യ), ഡോ. ജയശ്രീ, നസ്ലീ ഫാത്തിമ എന്നിവർ സംസാരിച്ചു. നിഹാല നാസർ അവതാരകയായിരുന്നു. ഇ. ഫാത്തിമ നന്ദി പറഞ്ഞു. മുഹ്സിന ഹുസൈൻ ഖിറാഅത്ത് നടത്തി.

Tags:    
News Summary - thanima Organized the seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.