റിയാദ്: പ്രഗത്ഭ പണ്ഡിതനും ഇസ്ലാമിക ചിന്തകനും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ കൂടിയാലോചനാസമിതി അംഗവും സംസ്ഥാന കൗൺസിൽ അംഗവും മുൻ സംസ്ഥാന അമീറുമായ ടി.കെ. അബ്ദുല്ലയുടെ നിര്യാണത്തിൽ തനിമ സാംസ്കാരിക വേദി സൗദി കേന്ദ്ര സെക്രട്ടറിയേറ്റ് അനുശോചിച്ചു. ഇസ്ലാമികപ്രസ്ഥാനത്തിനും ഇന്ത്യൻ മുസ്ലിംകൾക്കും ധിഷണാപരമായ സംഭവനകൾ നൽകി കൊണ്ടിരുന്ന വ്യക്തിത്വമായിരുന്നു ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ബോർഡ് സ്ഥാപകാഗംമായിരുന്ന ടി.കെ. അബുല്ല. അറബി, ഉർദു മലയാളം ഭാഷകളിൽ അഗാധ പാണ്ഡിത്യമുള്ള മുസ്‌ലിം നേതാക്കളിൽ പ്രഥമസ്ഥാനീയനായിരുന്നു അദ്ദേഹം.
ഭൗതികപ്രത്യശാസ്ത്രങ്ങളെയും സമകാലീക രാഷ്ട്രീയത്തെയും വിമർശനാന്മകമായി വിലയിരുത്തി കൊണ്ടുള്ള അദ്ദേഹത്തിെൻറ ഉജ്ജ്വല പ്രഭാഷണങ്ങൾ അനുവാചകരിൽ ആവേശമുണർത്തുന്നവയായിരുന്നു. മലയാളത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാന കോശത്തിെൻറ എഡിറ്ററായ ടി.കെ. അബ്ദുല്ല വാർധക്യത്തിെൻറ അവശതകൾക്കിടയിലും വായന ഒരു തപസ്യയാക്കിയിരുന്നു. അദ്ദേഹത്തിെൻറ വൈജ്ഞാനികസദസുകൾ പുതിയ അറിവുകൾ പകർന്നു നൽകുന്നവയായിരുന്നു. ധിഷണാശാലിയായ പണ്ഡിതനേയും ചിന്തകനേയുമാണ് ഇസ്ലാമികപ്രസ്ഥാനത്തിനും മുസ്‌ലിം സമുദായത്തിനും ന്ടമായതെന്ന് തനിമ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.