ദമ്മാം: വർണത്തിെൻറയും ജാതിയുടെയും വർഗത്തിെൻറയും പേരിൽ പരസ്പരം കലഹിക്കുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്ന, വംശീയത ആധിപത്യം നേടിക്കൊണ്ടിരിക്കുന്ന കാലത്ത് സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും ഇബ്രാഹീമീ സന്ദേശം ലോകത്തിന് പകർന്നു നൽകേണ്ട സുദിനമാണ് ബലിപെരുന്നാളെന്ന് ശിഹാബ് പൂക്കോട്ടൂർ. ബലിപെരുന്നാളിനോടനുബന്ധിച്ച് തനിമ സാംസ്കാരിക വേദി ദമ്മാം സംഘടിപ്പിച്ച 'സ്നേഹപ്പെരുന്നാൾ 2020'പരിപാടിയിൽ ഈദ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. എല്ലാവരും ഒരേ മാതാവിൽ നിന്നും പിതാവിൽ നിന്നും ഉണ്ടായവരാണെന്നും അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ, വെളുത്തവന് കറുത്തവനെക്കാളോ ഒരു മഹത്ത്വവുമിെല്ലന്ന വിമോചനത്തിെൻറയും മാനവികതയുടെയും സാഹോദര്യത്തിെൻറയും സന്ദേശമാണ് ഹജ്ജും ബലിപെരുന്നാളും ലോകത്തിന് നൽകുന്നത്. മനുഷ്യനെ ചേർത്തുപിടിക്കുന്ന ഒരു മാനുഷികമായ തലത്തിലേക്ക് ലോകം ഉയരുമ്പോൾ മാത്രമാണ് നിർഭയമായ നാടിന് വേണ്ടി ഇബ്രാഹീം നബി ദൈവത്തോട് നടത്തിയ പ്രാർഥന സാക്ഷാത്കൃതമാകുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജു പൂതക്കുളം, ശിവദാസൻ ഗോപാലൻ, വിനോയ് ജോർജ് എന്നിവർ സംസാരിച്ചു. സൂം ആപ്പിലൂടെയും ഫേസ്ബുക്ക് ലൈവിലൂടെയും സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. 'ഇശൽ തേൻകണം'സംഗീത വിരുന്നിൽ പ്രവിശ്യയിലെയും നാട്ടിലേയും നിരവധി ഗായകർ അണിനിരന്നു. നുഹ ഷബീറിെൻറ പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ തനിമ സാംസ്കാരിക വേദി ദമ്മാം പ്രസിഡൻറ് അഷ്കർ ആമുഖ പ്രഭാഷണം നടത്തി. കല്യാണി ബിനു നായർ, റഉൗഫ് ആണ്ടത്തോട്, ഇഷാ ശിഹാബ്, ഷബീർ കീച്ചേരി, ജിൻഷ ഹരിദാസ്, റഊഫ് ചാവക്കാട്, നിവേദ തുടങ്ങിയവർ ഗാനങ്ങളും കൊച്ചിൻ ശരീഫ് ഗസലും ആലപിച്ചു.
അസ്ന ഫാത്വിമ, നുഹ ഷബീർ എന്നിവർ അവതാരകരായിരുന്നു. സമീർ ബാബു നന്ദി പറഞ്ഞു. ഷരീഫ് കൊച്ചി, ഹിഷാം, അനീസ ഷാനവാസ്, ശബ്ന അസീസ്, മഹ്ബൂബ്, അഷ്കർ ഖനി, ജോഷി പാഷ, ഷബീർ ചാത്തമംഗലം, അംജദ്, ശക്കീബ്, റഊഫ്, ഹമദാനി, മുഹമ്മദലി, സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.