ദമ്മാം: കിഴക്കൻ പ്രവിശ്യയിൽ നിന്ന് ഹജ്ജ് വളണ്ടിയറായി സേവനമനുഷ്ഠിച്ച തനിമ വളണ്ടിയർമാർക്ക് കിഴക്കൻ പ്രവിശ്യ കമ്മിറ്റി സ്വീകരണം നൽകി. ഹാജിമാർക്ക് സേവനം ചെയ്യാൻ കഴിഞ്ഞത് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണെന്നും ജനസേവനം ദൈവാരാധനയുടെ ഭാഗമായി കണ്ട് സേവന മനസ്കത ജീവിതത്തിൽ നിലനിർത്തണമെന്നും മുഖ്യപ്രഭാഷണം നിർവഹിച്ച തനിമ കേന്ദ്ര പ്രസിഡൻറ് കെ .എം ബഷീർ പറഞ്ഞു. തനിമ കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു.
ദമ്മാം സോണൽ പ്രസിഡൻറ് എൻ.വി അസ്‌കർ, ഖോബാർ സോണൽ പ്രസിഡൻറ് റഹ്മത്തുല്ല ചേളന്നൂർ എന്നിവർ ആശംസ നേർന്നു. ആസിഫ് കക്കോടി സ്വാഗതവും മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു. അൻവർ സലിം ഖിറാഅത്ത് നടത്തി. മുഹമ്മദ് കോയ, ലിയാഖത്ത് അലി, സുഫൈദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.