തനിമ കാമ്പയിൻ: വനിതകൾക്ക്​ മത്സരങ്ങൾ സംഘടിപ്പിച്ചു

ജിദ്ദ: ‘സദാചാരം സ്വാതന്ത്ര്യമാണ്’​ എന്ന തലക്കെട്ടിൽ നടത്തുന്ന കാമ്പയി​​െൻറ ഭാഗമായി തനിമ നോർത്ത് സോൺ വനിത വി ഭാഗം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലുബ്ന ആസാദ് (ഖുർആൻ മനഃപാഠം), ഫസീല നാസർ, സീനത് സമാൻ (പ്രബന്ധ രചന) സാബിറ അക്ബർ, ആയ ിഷ അലി, ടി.കെ റഷീദ (പ്രസംഗം) - ഹിബ മുനീർ, നിഹാല നാസർ, ടി.കെ റഷീദ (ക്വിസ്), നസീറ ലത്തീഫ് (മധുരം മലയാളം)- സീനത് സമാൻ (സ്ക്രിപ്റ്റ്) - മുംതാസ് നൗഷാദ് എന്നിവരാണ്​ വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായത്​.

തനിമ നോർത്ത് സോൺ പ്രസിഡൻറ് സി.എച്ച് ബഷീർ, വനിത വിഭാഗം പ്രസിഡൻറ് നജാത് സക്കീർ, സെക്രട്ടറി മുഹ്സിന അബ്്ദുൽ ഗഫൂർ, വനിതാസോണൽ സമിതി അംഗങ്ങളായ സുഹറ ബഷീർ, സാബിറ, ഷഹനാസ് ഗഫൂർ, തസ്നീം നിസാർ, ഷഹനാസ് ഇസ്മയിൽ, മുംതാസ്, ഷമീന അസീസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. നോർത്ത് സോൺ വനിത വിഭാഗം പ്രസിഡൻറ് നജാത് സക്കീർ അധ്യക്ഷത വഹിച്ചു. കാമ്പയിൻ കൺവീനർ ഷഹനാസ് ഇസ്മയിൽ സ്വാഗതം പറഞ്ഞു. സുഹറ ബഷീർ പരിപാടികൾ നിയന്ത്രിച്ചു. സഫരിയ ഖിറാഅത് നടത്തി. വി. മുംതാസ്, മുഹ്സിന അബ്്ദുൽ ഗഫൂർ, റജീന റഷീദ്, പി. സാബിറ, സാഹിറ നസീം, ഷമീന അസീസ് എന്നിവർ വിധികർത്താക്കളായിരുന്നു.

Tags:    
News Summary - thanima-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.